വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി എന്നിവരുൾപ്പെടെ ഇന്ത്യൻ നേതാക്കൾ നൽകിയ 47,000 ഡോളർ വിലമതിക്കുന്ന സമ്മാനങ്ങൾ വെളിപ്പെടുത്താതെ യു.എസ് മുൻ പ്രസിഡന്‍റ് ട്രംപും കുടുംബവും. സൗദി വാളുകൾ, ഇന്ത്യൻ ആഭരണങ്ങൾ, ഡൊണാൾഡ് ട്രംപിന്റെ വലിയ ഛായാചിത്രം എന്നിവയടക്കം വെളിപ്പെടുത്താത്ത സമ്മാനങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്നു.
ഫോറിൻ ഗിഫ്റ്റ് ആൻഡ് ഡെക്കറേഷൻസ് ആക്ട് അനുസരിച്ച്, അധികാരത്തിലിരിക്കുമ്പോൾ മറ്റ് രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മാനങ്ങൾ വെളിപ്പെടുത്തുന്നതിൽ മുൻ പ്രസിഡന്റ് ട്രംപ് പരാജയപ്പെട്ടതായി കമ്മിറ്റി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ് 2017 മുതൽ 2021 വരെ അമേരിക്കയുടെ 45-ാമത് പ്രസിഡന്റായിരുന്നു.
76 കാരനായ ട്രംപും കുടുംബവും 100-ലധികം വിദേശ സമ്മാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.ഇതിന്‍റെ മൊത്തം മൂല്യം കാൽ ദശലക്ഷം ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.