ഇറാ​​െൻറ ബോട്ടുകൾ നശിപ്പിക്കുമെന്ന്​ ട്രംപ്​; കോവിഡിൽനിന്ന്​ സൈനികരെ രക്ഷിക്കാൻ ശ്രമിക്കെന്ന്​ ഇറാൻ

വാഷിങ്​ടൺ: യു.എസ് കപ്പലുകളെ ഉപദ്രവിക്കുന്ന ഇറാനിയൻ ബോട്ടുകൾ വെടിവച്ച് നശിപ്പിക്കുമെന്ന്​ അമേരിക്കൻ പ്രസിഡൻ റ്​ ഡോണൾഡ് ട്രംപ്. എന്നാൽ, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനുപകരം കൊറോണ വൈറസ് ബാധിച്ച സ്വന്തം സൈനികരെ രക്ഷി ക്കാൻ അമേരിക്ക ശ്രമിക്കണമെന്ന്​ ഇറാൻ തിരിച്ചടിച്ചു.

“നമ്മുടെ കപ്പലുകളെ കടലിൽ ഉപദ്രവിച്ചാൽ ഇറാനിയൻ ബോട്ട ുകളെ വെടിവച്ച് നശിപ്പിക്കാൻ അമേരിക്കൻ നാവികസേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്” എന്നായിരുന്നു​ ട്രംപ് ട്വീറ്റ ് ചെയ്തത്​. ഇതി​ന്റെ വിശദാംശങ്ങൾ ട്വീറ്റിൽ വ്യക്​തമാക്കിയിട്ടില്ല.

ഇതിനു മറുപടിയായി ഇറാനിയൻ സായുധ സേന വക ്താവ് അബുൽഫസൽ ഷെകാർച്ചിയാണ്​ കൊറോണ വൈറസിൽനിന്ന് തങ്ങളുടെ സൈന്യത്തെ രക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അമേരിക്കയെ ഉപദേശിച്ചത്​.

ഒരാഴ്ച മുമ്പ്​ യു.എസ് കപ്പലുകൾക്ക് സമീപം ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സി​ന്റെ 11 ബോട്ടുകൾ എത്തിയിരുന്നു. ഗൾഫിലെ യു.എസ് യുദ്ധക്കപ്പലുകളുമായി തർക്കമുണ്ടായതായും റെവല്യൂഷണറി ഗാർഡ് സമ്മതിച്ചിരുന്നു. യു.എസ് സേനയാണ് സംഭവത്തിന് കാരണമായതെന്നാണ്​ ഇവർ ആരോപിച്ചത്​. കൂടാതെ, ബുധനാഴ്​ച സൈനിക ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചതായി റെവല്യൂഷണറി ഗാർഡ് വെളിപ്പെടുത്തുകയും ചെയ്​തു. ഈ ഉപഗ്രഹം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാൻ ഇറാനെ സഹായിക്കുമെന്ന നിരീക്ഷണത്തിലാണ്​ വിദഗ്ധർ.

2018ലെ ഇറാൻ ആണവ കരാറിൽനിന്ന് അമേരിക്ക പിന്മാറിയിരുന്നു. ട്രംപ്​ വീണ്ടും ഉപരോധം നടപ്പാക്കിയതോടെ യു.എസും ഇറാനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചിരിക്കുകയാണ്​. ഈ വർഷമാദ്യം ഖുദ്​സ് ഫോഴ്‌സ്​ തലവൻ ഖാസിം സുലൈമാനിയെ ഇറാഖിലെ ഡ്രോൺ ആക്രമണത്തിൽ യു.എസ് കൊലപ്പെടുത്തിയിരുന്നു.

Tags:    
News Summary - Trump tweets US will destroy Iranian gunboats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.