ത​െൻറ ലിമോസിനിലെ ഗുഡ്​ ഇയർ ടയർ മാറ്റുമെന്ന്​ ട്രംപ്​

വാഷിങ്​​ടൻ: ഒഹായോ ആസ്ഥാനമായുള്ള ഗുഡ്​ ഇയർ കമ്പനി ബഹിഷ്​കരിക്കണമെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ്. 'രാഷ്ട്രീയം കളിക്കുന്നു'എന്ന് ആരോപിച്ചാണ്​ ബഹിഷ്​കരണ ആഹ്വാനം നടത്തിയത്​.ബദൽ മാർഗമുണ്ടെങ്കിൽ ത​​െൻറ ലിമോസിനിൽ ഇട്ടിരിക്കുന്ന ഗുഡ് ഇയർ ടയർ മാറ്റുമെന്നും ട്രംപ്​ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിൽ രണ്ടാമതും പ്രസിഡൻറായി മത്സരിക്കാനൊരുങ്ങുകയാണ്​ ട്രംപ്​. 'ഗുഡ് ടയർ വാങ്ങരുത്. അവർ മാഗാ തൊപ്പികളിൽ നിരോധനം പ്രഖ്യാപിച്ചു'- അദ്ദേഹം ട്വിറ്ററിൽ എഴുതി, 'ഗുഡ്‌ഇയറി​െൻറ കാര്യത്തിൽ ഞാൻ സന്തോഷവാനല്ല. കാരണം അവർ രാഷ്ട്രീയം കളിക്കുകയാണ്' -ട്രംപ് വൈറ്റ് ഹൗസ് ബ്രീഫിംഗിൽ പറഞ്ഞു.


കറുത്ത വർഗക്കാരനായ ജോർജ്​ ഫ്ലോയിഡി​െൻറ മരണത്തെതുടർന്ന്​ 'ബ്ലാക്ക്​ ലീവ്​സ്​ മാറ്റർ' എന്ന പേരിൽ അമേരിക്കയിൽ കാമ്പയിൻ നടക്കുന്നുണ്ട്​. ഇതിന്​ ബദലായി 'ബ്ലൂ ലീവ്സ് മാറ്റർ' എ​െന്നാരു കാമ്പയിൻ ട്രംപ്​ അനുകൂലികൾ ആരംഭിച്ചിരുന്നു. നിയമപാലകരെ പിന്തുണക്കാനെന്ന പേരിലാണ്​ കാമ്പയിൻ നടത്തുന്നത്​.

ഇതിനെ പിന്തുണക്കുന്ന ടീ ഷർട്ടുകളും തൊപ്പികളും അണിയുന്നതിൽ നിന്ന്​ ഗുഡ്​ ഇയർ തങ്ങളുടെ ജീവനക്കാരെ വിലക്കിയതാണ്​ ട്രംപി​നെ പ്രകോപിതനാക്കിയത്​. കഴിഞ്ഞ വർഷം ഏകദേശം 15 ബില്യൺ ഡോളർ വരുമാനമുണ്ടായിരുന്ന കമ്പനിയാണ്​ ഗുഡ്‌ഇയർ. തങ്ങൾ ബോധപൂർവ്വം പ്രശ്​നങ്ങളൊന്നും സൃഷ്​ടിക്കാൻ ശ്രമിച്ചിട്ടില്ലെന്ന്​ കമ്പനി അധികൃതർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.