വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭരണത്തിലെ അവസാന ദിനമായ ചൊവ്വാഴ്ച അദ്ദേഹം വിവിധ കേസുകളിൽ ശിക്ഷയനുഭവിക്കുന്ന നൂറോളം പേർക്ക് മാപ്പുനൽകുമെന്ന് റിപ്പോർട്ട്. ചിലരുടെ ശിക്ഷ കുറക്കുമെന്നും അഭ്യൂഹമുണ്ട്.
വെള്ളക്കോളർ ജോലികൾ ചെയ്യുന്ന ക്രിമിനലുകളെയും മറ്റുമാണ് ഈ ആനുകൂല്യത്തിൽപെടുത്തുന്നത്. മാപ്പുനൽകുന്നവരുടെ അന്തിമപട്ടികക്ക് അംഗീകാരം നൽകാൻ കഴിഞ്ഞ ദിവസം ൈവറ്റ്ഹൗസ് യോഗം ചേർന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ക്രിസ്മസിന് മുമ്പ് പലർക്കും ട്രംപ് മാപ്പുനൽകിയിരുന്നു.
പിന്നീട് തെരഞ്ഞെടുപ്പിലെ അന്തിമഫലത്തിൽ മാത്രമായിരുന്നു ട്രംപിെൻറ ശ്രദ്ധ. അധികാരം നിലനിർത്താനുള്ള അവസാന ശ്രമങ്ങളും പക്ഷേ, പാളുകയായിരുന്നു. സവിശേഷ അധികാരമുപയോഗിച്ച് സ്വയം മാപ്പുനൽകുന്നതായി പ്രഖ്യാപിക്കണോ എന്ന കാര്യവും ട്രംപ് ഉന്നതരുമായി ചർച്ച ചെയ്തെന്നാണ് അറിയുന്നത്. അത്തരം നടപടി, അദ്ദേഹം കുറ്റക്കാരനാണ് എന്ന അവസ്ഥയുണ്ടാക്കുമെന്ന് ഉപദേശം ലഭിച്ചതിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു.
സ്വന്തം കേസിൽ വിധിപറയരുത് എന്ന നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്ത്വലംഘനമാകുമെന്നതിനാൽ, ഇത്തരം നടപടി ഭരണഘടനാവിരുദ്ധമാകുമെന്നും പണ്ഡിതർ അഭിപ്രായപ്പെട്ടു. ആക്രമിസംഘം കാപിറ്റോൾ ഹില്ലിൽ ഇരച്ചുകയറിയ സംഭവത്തിൽ ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലെ ജനപ്രതിനിധി സഭ കഴിഞ്ഞയാഴ്ചയാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.