വാഷിങ്ടൺ: വൈറ്റ്ഹൗസിൽ നടന്ന സുപ്രീംകോടതി ജഡ്ജി നിയമന പ്രഖ്യാപന ചടങ്ങ് കോവിഡ്–19 വ്യാപന വേദിയായി മാറിയതായി പ്രമുഖ അമേരിക്കൻ വൈറസ് വിദഗ്ധൻ ഡോ. ആൻറണി ഫൗച്ചി.
സർക്കാറിെൻറ കോവിഡ് ഉപദേശകൻതന്നെ വൈറ്റ് ഹൗസ് ചടങ്ങിനെതിരെ രംഗത്തെത്തിയത് പ്രസിഡൻറ് െതരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കവേ ട്രംപിന് തിരിച്ചടിയാണ്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നടത്തിയ ചടങ്ങ് കോവിഡ് 'സൂപ്പർ സ്പ്രെഡർ' ആയതായി ഡോ. ഫൗച്ചി ടി.വി അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. സെപ്റ്റംബർ 26ന് നടന്ന ചടങ്ങിലൂടെ ട്രംപും പത്നി മെലാനിയയും അടക്കം ചുരുങ്ങിയത് 11 പേർക്കാണ് രോഗം ബാധിച്ചത്.
മാസ്കിനും സാമൂഹിക അകലത്തിനുമെതിരായ വൈറ്റ്ഹൗസ് നിലപാട് കോവിഡ് വ്യാപനത്തിന് കാരണമാകുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് സുപ്രീംകോടതി ജഡ്ജി പ്രഖ്യാപന ചടങ്ങ് ഡോ. ഫൗച്ചി എടുത്തുകാണിച്ചത്. കണക്കുകൾതന്നെ ഇക്കാര്യത്തിൽ കൃത്യമായി സംസാരിക്കുന്നുണ്ടെന്നും സാമൂഹിക അകലവും മാസ്കും ഇല്ലാതെ നടത്തിയ വൈറ്റ്ഹൗസ് ചടങ്ങ് ഇതിെൻറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനകൊണ്ടുമാത്രം രോഗത്തെ തടഞ്ഞുനിർത്താൻ കഴിയില്ല. ആറുമാസമായി വിദഗ്ധർ മാസ്ക് ധരിക്കേണ്ടതിെൻറ ആവശ്യകത പറഞ്ഞുകൊണ്ടിരിക്കുകയാണ്. ട്രംപ് സ്വീകരിച്ച പരീക്ഷണ മരുന്നിനെ സംബന്ധിച്ചും ഫൗച്ചി വിമർശനം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.