ഡമാസ്കസ്: യുദ്ധത്തിൽ തകർന്ന സിറിയക്ക് മാനുഷിക സഹായവുമായി തുർക്കി. ഭക്ഷണ സാധനങ്ങൾ, നാപ്കിനുകൾ എന്നിവയാണ് അടിയന്തരമായി എത്തിക്കുന്നത്. സാധനങ്ങളുമായി എത്തിയ ട്രക്കുകൾ തുർക്കി-സിറിയൻ അതിർത്തി കടക്കുവാനുള്ള അനുമതിക്കായി കാത്തുനിൽക്കുകയാണ്.
സിറിയയിൽ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് 11 പിന്നിടുകയാണ്. പ്രതിപഷ സേനയുടെ ഭരണത്തിന് കീഴിൽ മൂന്ന് ദശലക്ഷം ആളുകൾ തുർക്കിയുടെ അതിർത്തിയിലുള്ള ഇദ്ലിബിൽ ഉണ്ട്. സിറിയയിലെ പ്രതിപക്ഷത്തെ അനുകൂലിക്കുന്ന തുർക്കി അഭയാർഥികളുടെ വരവ് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹായങ്ങൾ എത്തിക്കുന്നത്. നിലവിൽ 3.7 ദശലക്ഷം സിറിയൻ അഭയാർഥികൾ തുർക്കിയിലുണ്ട്.
പ്രതിപക്ഷ സേന ഭരിക്കുന്ന സിറിയൻ പ്രദേശങ്ങളിലേക്ക് എല്ലാ മാസങ്ങളിലും ഐക്യരാഷ്ട്രസഭയുടെ സഹായങ്ങൾ എത്താറുണ്ട്. ബാബ് അൽ ഹവ എന്ന അതിർത്തി പോസ്റ്റ് മാത്രമാണ് യു.എന്നിന് നിലവിൽ സേവനങ്ങൾ എത്തിക്കുവാനുള്ള പ്രവേശന മാർഗം. യു.എന്നിന്‍റെ സഹായം ആശ്രയിക്കുന്നവരാണ് സിറിയയിലെ ഇദ്ലിബ് പ്രദേശം.
എന്നാൽ, ജൂലൈ 10 മുതൽ യു.എന്നിന്‍റെ ട്രക്കുകൾ കടത്തിവിടില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. യു.എൻ സഹായങ്ങൾ തടയുന്നത് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധി ലിൻഡ തോമസ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.