അങ്കാറ: സംഗീതപരിപാടിക്കിടെ തുർക്കിയയിലെ മതപാഠശാലകൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ തുർക്കി പോപ് താരം ഗുൽസനെ അറസ്റ്റ് ചെയ്തതായി രാജ്യത്തെ സർക്കാർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഗായികയും ഗാനരചയിതാവുമായ ഗുൽസൻ കൊളകോഗ്ലുവിനെ (46) ഇസ്തംബൂളിലെ വീട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. ക്ഷമാപണം നടത്തിയ ഗുൽസൻ ചോദ്യം ചെയ്യലിനിടെ ആരോപണങ്ങൾ തള്ളിയിരുന്നു. തന്റെ സംഘത്തിലുള്ള സംഗീതജ്ഞരിൽ ഒരാൾ വഷളനാവാൻ കാരണം മതപാഠശാലയിൽ പഠിച്ചതാണെന്നായിരുന്നു ഏപ്രിലിൽ ഇസ്തംബൂളിൽ നടന്ന സംഗീതപരിപാടിക്കിടെ ഗുൽസൻ നടത്തിയ പരാമർശം. ഗായികയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.