ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ്​ മോഷ്​ടിച്ചു; ട്രംപി​െൻറ ട്വീറ്റ്​ നീക്കി ട്വിറ്റർ

വാഷിങ്​ടൺ: യു.എസ്​ തെരഞ്ഞെടുപ്പ്​ ചൂടിനിടയിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ ട്വീറ്റ്​ നീക്കം ചെയ്​ത്​ ട്വിറ്റർ. യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ 'വൻ വിജയം' നേടാനാക​ുമെന്നും ഡെമോക്രാറ്റുകൾ വസ്​​തുതകളില്ലാതെ തെരഞ്ഞെട​ുപ്പ്​ വിജയം മോഷ്​ടിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ്​ മോഷ്​ടിച്ചുവെന്ന ട്രംപി​െൻറ ട്വീറ്റ്​ പോളിസികൾക്ക്​ വിരുദ്ധമാണെന്ന്​ ചൂണ്ടിക്കാട്ടി ട്വിറ്റർ നീക്കം ചെയ്യുകയായിരുന്നു.

'ഞങ്ങൾ വൻ വിജയം ​നേടും. ​പക്ഷേ അവർ തെരഞ്ഞെടുപ്പിനെ മോഷ്​ടിക്കാൻ ശ്രമിക്കുന്നു. അതുചെയ്യാൻ അവരെ ഒരിക്കലും അനുവദിക്കില്ല. തെരഞ്ഞെടുപ്പ്​ അവസാനിച്ചതിനുശേഷം വോട്ടുചെയ്യാൻ ആരെയും അനുവദിക്കില്ല' - ഇതായിരുന്നു ഡോണൾഡ്​ ട്രംപി​െൻറ ട്വീറ്റ്​.

'ഇന്ന്​ രാത്രി ഞാനൊരു പ്രസ്​താവന നടത്തും -​ഇതൊരു വലിയ വിജയമാകും' -മറ്റൊരു ട്വീറ്റിൽ ട്രംപ്​ കുറിച്ചു.

ഡോണൾഡ്​ ട്രംപും ​േജാ ബൈഡനും ഇഞ്ചോടിഞ്ച്​ പോരാട്ടം കാഴ്​ചവെച്ചിരുന്ന തെരഞ്ഞെടുപ്പിൽ ​​ട്രംപിനാണ് നിലവിൽ​ മുൻതൂക്കം. 21 സംസ്​ഥാനങ്ങളിൽ ട്രംപും 19 സംസ്​ഥാനങ്ങളിൽ ബൈഡനും വിജയിച്ചു. ഫ്ലോറിഡയിലെയും ഒഹിയോയിലെയും ട്രംപി​െൻറ വിജയം നിർണായകമാകും.

അതേസമയം ട്രംപി​െൻറ ട്വീറ്റിന്​ പിന്നാലെ പ്രതികരണവുമായി ​േ​ജാ ബൈഡനും രംഗ​ത്തെത്തി. വിശ്വാസം നഷ്​ടപ്പെടില്ലെന്നും അവസാനം വിജയം തങ്ങൾക്കുതന്നെയായിരിക്കുമെന്നുമായിരുന്നു ബൈഡ​െൻറ പ്രതികരണം.


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.