പെൻസിൽവാനിയയിൽ ചോക്ലേറ്റ് ഫാക്ടറിയിൽ സ്ഫോടനം; രണ്ട്പേർ മരിച്ചു

ഹാരിസ്ബർഗ്: പെൻസിൽവാനിയയിൽ ചോക്ലേറ്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. വെസ്റ്റ് റീഡിങിൽ വെള്ളിയാഴ്ചയാണ് സംഭവം. ആർ.എം പാമർ കമ്പനിയുടെ കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒമ്പത്പേരെ കാണാതായിട്ടുണ്ട്. നിരവധിപേർക്ക് പരിക്കേറ്റു.

സ്ഫോടനത്തിൽ കമ്പനിയുടെ രണ്ടാം നമ്പർ കെട്ടിടം പൂർണമായും തകർന്നു. തൊട്ടടുത്ത കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 1948 മുതൽ പ്രവർത്തിക്കുന്ന ചോക്ലേറ്റ് നിർമാണ കമ്പനിയിൽ 850 തൊഴിലാളികൾ ജോലി ചെയ്യുന്നതായാണ് റിപ്പോർട്ട്. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ലെന്നും രക്ഷാപ്രപർത്തനം പുരോഗമിക്കുകയാണെന്നും വെസ്റ്റ് റീഡിങ് പൊലീസ് അറിയിച്ചു.

Tags:    
News Summary - Two dead, nine missing in Pennsylvania chocolate factory explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.