ബെൽജിയത്തിലെ ആന്‍റ്‍വെര്‍പ് മൃഗശാലയിൽ രണ്ട് ഹിപ്പോകൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 14, 41 പ്രായമുള്ള ഹിമാനി, ഹെര്‍മിയന്‍ എന്നീ ഹിപ്പോകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച ഹിപ്പോകള്‍ക്ക് മൂക്കൊലിപ്പല്ലാതെ മറ്റു ലക്ഷണങ്ങളൊന്നുമില്ല. ഹിപ്പോകളെ ഇപ്പോള്‍ മറ്റ് മൃഗങ്ങളിൽ നിന്നകറ്റി ക്വാറന്‍റൈനില്‍ പാർപ്പിച്ചിരിക്കുകയാണ്.
ഹിപ്പോകൾക്ക് എങ്ങനെയാണ് കോവിഡ് രോഗബാധ ഉണ്ടായതെന്ന പരിശോധിച്ചുവരികയാണ്. നിലവില്‍ മൃഗശാല ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗശാല അധികൃതർ പറഞ്ഞു.
''ഹിപ്പോകളില്‍ ആദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. പൂച്ചകളിലും കുരങ്ങുകളിലുമാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്'' മൃഗശാലയിലെ വെറ്റിനറി ഡോക്ടര്‍ ഫ്രാൻസിസ് വെർകാമ്മൻ പറഞ്ഞു.
മനുഷ്യരിൽ നിന്ന് വളരെ പെട്ടെന്ന് കോവിഡ് 19 മൃഗങ്ങളിലേക്ക് പകരാറുണ്ട്. എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണ്. ലോകത്ത് എല്ലായിടത്തും മൃഗശാലയിലെ മൃഗങ്ങളിലും വളര്‍ത്തുമൃഗങ്ങളിലും കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം, നെബ്രാസ്‌കയിലെ മൃഗശാലയില്‍ മൂന്ന് ഹിമപ്പുലികള്‍ കോവിഡ് ബാധിച്ച് ചത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.