ന്യൂയോർക്: അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. മഹാമാരിയെ ഫലപ്രദമായി നേരിട്ടതായ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തുടർച്ചയായ അവകാശ വാദങ്ങൾക്കിടെയാണ് 2.04 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചതായി ജോൺ ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട്. 70 ലക്ഷേത്താളം പേർക്ക് രോഗം ബാധിക്കുകയും െചയ്തു.
അതേസമയം, യഥാർഥ മരണനിരക്ക് ഇതിലും കൂടുതലാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർച്ചിൽ കോവിഡ് വ്യാപകമായപ്പോൾ രാജ്യത്ത് ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിൽ പേർ മരിക്കുമെന്നാണ് കണക്കുകൂട്ടലെന്ന് ട്രംപ് പറഞ്ഞിരുന്നു.
ഇൗ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് മരണം ഉയർന്നുകൊണ്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 48,750 പേർക്ക് കോവിഡ് ബാധിക്കുകയും 977 പേർ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.