ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദിൽ അതിസുരക്ഷയുള്ള ഗ്രീൻസോണിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം. ആക്രമണത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈറ്റ്ഹൗസിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മടങ്ങവെയാണ് ആക്രമണം നടന്നത്. യു.എസ് എംബസിയെ ലക്ഷ്യമിട്ട് രണ്ടു തവണ റോക്കറ്റാക്രമണം നടന്നതായി അധികൃതർ വ്യക്തമാക്കി.
സമീപകാലത്ത് ഇറാഖിലെ യു.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. കാദിമിയുമായുള്ള കൂടിക്കാഴ്ചയിൽ ഇറാഖിലെ യു.എസ് സൈനിക ദൗത്യം അവസാനിപ്പിക്കുന്നതായി ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഈ വർഷാവസാനത്തോടെ സൈന്യത്തെ മുഴുവൻ പിൻവലിക്കാനാണ് ബൈഡെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.