യുക്രൈയ്ൻ അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി റിപ്പോർട്ട്

യുക്രൈയ്ൻ അതിർത്തിക്ക് സമീപം റഷ്യൻ സൈനിക വിമാനങ്ങൾ വെടിവച്ചിട്ടതായി റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങളും രണ്ട് സൈനിക ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായി റഷ്യൻ വാർത്താ ഏജൻസിയായ കൊമ്മേഴ്‌സന്റ് പറയുന്നു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, യുക്രൈയ്നിലെ ചെർനിഹിവ് മേഖലയിൽ ആക്രമണം നടത്തേണ്ടതായിരുന്ന വിമാനങ്ങളാണ് തകർന്നത്. വിമാനങ്ങൾക്ക് ആവശ്യമായ എയർ സപ്പോർട്ട് നൽകുന്നതിനായിരുന്നു ഹെലികോപ്റ്ററുകൾ. എസ്.യു-34 ഫൈറ്റർ-ബോംബർ, എസ്.യു-35 യുദ്ധവിമാനം, രണ്ട് എംഐ-8 ഹെലികോപ്റ്ററുകൾ എന്നിവ വടക്കുകിഴക്കൻ യുക്രൈൻ ഭാഗത്തുള്ള ബ്രയാൻസ്ക് മേഖലയിൽ വെടിവച്ച് വീഴ്ത്തിയതായി കൊമ്മേഴ്‌സന്റ് വെബ്‌സൈറ്റിൽ പറയുന്നു.

എന്നാൽ, വിമാനങ്ങൾ തകർന്നുവെന്നതിന് കൊമ്മേഴ്‌സന്റ് തെളിവുകൾ നൽകുന്നില്ല. റഷ്യൻ യുദ്ധ അനുകൂല ടെലിഗ്രാം ചാനലായ Voyenniy Osvedomitel ആണ് സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടത്. പുറത്ത് വന്ന വീഡിയോയിൽ, ആകാശത്ത് നിന്ന് തീപിടിച്ച് ഒരു ഹെലികോപ്റ്റർ നിലത്ത് വീഴുന്നത് കാഴ്ചയാണുള്ളത്.


Tags:    
News Summary - two Russian jets and two helicopters reportedly shot down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.