13,680 കിലോ ഡിനോ ചിക്കൻ നഗറ്റ്സുകൾ വിപണിയില്‍ നിന്ന് പിന്‍വലിച്ച് ടൈസൺ

വിപണിയില്‍ നിന്ന് 13,680 കിലോ ഡിനോ ചിക്കന്‍ നഗറ്റ്സുകൾ പിന്‍വലിച്ച് അമേരിക്കന്‍ കമ്പനിയായ ടൈസണ്‍. നഗറ്റ്സിൽ ലോഹക്കഷ്ണങ്ങള്‍ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം.

ടൈസന്‍റെ നഗറ്റ്സ് കഴിച്ച് വായില്‍ പരിക്ക് സംഭവിച്ചെന്ന റിപ്പോര്‍ട്ട് ലഭിച്ചതായി യു. എസ് ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്പെക്ഷൻ സർവീസ് അറിയിച്ചു. നഗറ്റ്സ് കഴിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്നും നിര്‍ദേശിച്ചു.

2024 സെപ്തംബര്‍ 4 വരെ കാലാവധിയുള്ള ചിക്കന്‍ നഗറ്റ്സുകളാണ് പിൻവലിച്ചത്. പരാതി വന്ന സാഹചര്യത്തിലാണ് ചിക്കന്‍ നഗറ്റ്സുകള്‍ വിപണിയില്‍ നിന്ന് തിരിച്ചെടുക്കുന്നതെന്ന് കമ്പനി പ്രതികരിച്ചു.

അമേരിക്കൻ കമ്പനിയായ ടൈസന് ഇതാദ്യമായല്ല ഉത്പന്നം തിരിച്ചുവിളിക്കേണ്ടി വരുന്നത്. കഴിഞ്ഞ നവംബറിൽ കണ്ണാടി കഷ്ണം ലഭിച്ചതോടെ കമ്പനി ബീഫ് തിരിച്ചുവിളിച്ചിരുന്നു. ചിക്കന്റെയുള്ളിൽ നിന്ന് റബ്ബറിന്റെ കഷണങ്ങൾ കണ്ടെത്തിയ സംഭവം 2019ലും ഉണ്ടായിരുന്നു.

2022ൽ ഡിമാൻഡ് കുറഞ്ഞതോടെ ടൈസൺന്‍റെ യു.എസിലെ നിരവധി ചിക്കൻ സംസ്കരണ പ്ലാന്റുകൾ അടച്ചുപൂട്ടുകയും ചെയ്തു. എന്നാൽ ബീഫിന്റെയും പന്നിയിറച്ചിയുടെയും വില കോഴിയിറച്ചിയുടെ വിലയേക്കാൾ ഉയർന്നതോടെ ടൈസണ്‍ ചിക്കന്‍ സംസ്കരണ കമ്പനികള്‍ പ്രതീക്ഷയിലായിരുന്നു.

Tags:    
News Summary - Tyson recalls nearly 30,000 pounds of dino chicken nuggets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.