ലണ്ടൻ: ആസ്ട്രേലിയയുമായി ബ്രെക്സിറ്റിനു ശേഷമുള്ള ആദ്യ സ്വതന്ത്രവ്യാപാര കരാറിൽ ഒപ്പുവെച്ച് ബ്രിട്ടൻ. ബ്രിട്ടനും ആസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിൽ പുതിയ തുടക്കമാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ബ്രിട്ടീഷ് ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കിക്കൊണ്ടുള്ള കരാറാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രിയുമായി ബോറിസ് ജോൺസൺ ഒപ്പുവെച്ചതെന്ന് സർക്കാർ അറിയിച്ചു.
കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 19.4 ബില്യൺ ഡോളറിെൻറ വ്യാപാരമാണ് കഴിഞ്ഞ വർഷം ഇരുരാജ്യവും തമ്മിൽ നടന്നത്. പുതിയ കരാർ പ്രകാരം ആസ്ട്രേലിയയിൽനിന്നുള്ള വൈൻ, നീന്തൽ വസ്ത്രം, മധുരപലഹാരങ്ങൾ എന്നിവയുടെ തീരുവയും എടുത്തുകളയും. ബ്രിട്ടീഷ് ഉൽപന്നങ്ങളായ കാർ, സ്േകാച്ച് വിസ്കി, ബിസ്കറ്റുകൾ, സെറാമിക് എന്നിവ തുച്ഛമായ വിലക്ക് ആസ്ട്രേലിയക്ക് നൽകും. ആസ്ട്രേലിയയുടെ 15ാമത്തെ സ്വതന്ത്രവ്യാപാര കരാറാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.