യു.കെയിൽ കോവാക്​സിന്​ അംഗീകാരം; നവംബർ 22 മുതൽ ക്വാറന്‍റീനില്ലാതെ രാജ്യത്ത്​ പ്രവേശിക്കാം

ലണ്ടൻ: ഇന്ത്യയുടെ തദ്ദേശ നിർമിത കോവിഡ്​ പ്രതിരോധ വാക്​സിനായ കോവാക്​സിൻ സ്വീകരിച്ചവർക്കും യു.കെയിൽ പ്രവേശനാനുമതി. നവംബർ 22 മുതലാണ്​ കോവാക്​സിൻ സ്വീകരിച്ചവർക്ക്​ പ്രവേശനാനുമതി നൽകുക. ക്വാറൻറീനില്ലാതെ അന്നുമുതൽ യു.കെയിൽ പ്രവേശിക്കാം.

ലോകാരോഗ്യ സംഘടന കോവാക്​സിന്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയതിന്​ പിന്നാലെയാണ്​ തീരുമാനം. ഭാരത്​ ബയോടെക്​ വികസിപ്പിച്ചെടുത്ത വാക്​സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്​സിനുകളുടെ പട്ടികയിലാണ്​ ഉൾപ്പെടുത്തിയിരിക്കുന്നത്​.

കോവാക്​സിൻ സ്വീകരിച്ചവർക്ക്​ യു.കെയിൽ പ്രവേശനാനുമതി നൽകാനുള്ള തീരുമാനം ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക്​ ഗുണകരമാകും.

പൂർണമായും വാക്​സിൻ സ്വീകരിച്ച 18 വയസിന്​ മുകളിലുള്ളവർക്ക്​ യു​.കെയിൽ പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന നടപടി ക്രമങ്ങൾ കൂടുതൽ ലളിതമാക്കുമെന്ന്​ ട്രാൻസ്​പോർട്ട്​ ഡിപ്പാർട്ട്​മെന്‍റും അറിയിച്ചു.

Tags:    
News Summary - UK approves Covaxin for international travellers No quarantine from November 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.