ബോറിസ് ജോൺസൺ

പുതിയ ജോലി കിട്ടിയതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ; ചാനൽ അവതാരകനായി രംഗപ്രവേശം

ലണ്ടൻ: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് പുതിയ ജോലി. ബ്രിട്ടീഷ് ടെലിവിഷൻ സ്റ്റേഷനായ ജി.ബി ന്യൂസിൽ അവതാരകനും പ്രോഗ്രാം മേക്കറും കമന്റേറ്ററുമായാണ് മുൻ പ്രധാനമന്ത്രി ജോലിയിൽ കയറുന്നത്. ഡെയ്‌ലി മെയിൽ പത്രത്തിന്റെ കോളമിസ്റ്റെന്ന നിലയിൽ മാധ്യമപ്രവർത്തന രംഗത്ത് ഇദ്ദേഹത്തിന് മുൻപരിചയമുണ്ട്.

"ഉക്രെയ്നിലെ യുദ്ധവും റഷ്യ മുതൽ ചൈന വരെയുള്ള എല്ലാ കാര്യങ്ങളും ആ വെല്ലുവിളികളെ നമ്മൾ എങ്ങനെ നേരിടുന്നുവെന്നതും സംബന്ധിച്ച് എന്റെ കാഴ്ചപ്പാടുകൾ പുതിയ ടിവി ചാനലിലുടെ അറിയിക്കും’ -ബോറിസ് ജോൺസൺ പറഞ്ഞു. 2024 ന്റെ തുടക്കത്തിൽ ബോറിസ് ജോൺസൺ അവതാരകൻ, പ്രോഗ്രാം മേക്കർ, കമന്റേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുമെന്നും അടുത്ത വർഷം വരാനിരിക്കുന്ന ബ്രിട്ടന്റെ ദേശീയ തിരഞ്ഞെടുപ്പും യുഎസിലെ തെരഞ്ഞെടുപ്പുകളും കവർ ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും ജി.ബി ന്യൂസ് അറിയിച്ചു.

യു.എസിലെ ഫോക്സ് ന്യൂസ് പോലുള്ള നെറ്റ്‌വർക്കുകളോട് സാമ്യമുള്ള താണ് ജി​.ബി ന്യൂസ്. വാർത്തകളും അഭിപ്രായങ്ങളും വിശകലനങ്ങളും നൽകുന്ന ചാനൽ 2021ലാണ് ആരംഭിച്ചത്. 

Tags:    
News Summary - UK Ex-PM Boris Johnson's New Job - Presenter At News Channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.