ലണ്ടൻ: ഒരു വർഷത്തിനകം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് ആശങ്ക നൽകി രണ്ടു സീറ്റിലെ ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് ജയം. കിങ്സ്‍വുഡ് സീറ്റിൽ ഡാൻ ഇഗാൻ, വെല്ലിങ്ബൊറഫിൽ ഗെൻ കിച്ചൻ എന്നിവരാണ് വിജയിച്ചത്. 2019ലെ തെരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച സീറ്റുകളാണിത്.
ലിബറൽ ഡെമോക്രാറ്റുകളെയും ഗ്രീൻ പാർട്ടിയെയും പിന്നിലാക്കി കുടിയേറ്റവിരുദ്ധ തീവ്രവലതുപക്ഷ ബ്രെക്സിറ്റ് പാർട്ടി മൂന്നാമതെത്തി. കിങ്സ് വുഡിൽ ഋഷി സുനകിന്റെ പരിസ്ഥിതി നയത്തിൽ പ്രതിഷേധിച്ച് ക്രിസ് സ്കിഡ്മോർ രാജിവെച്ചതിനാലും വെല്ലിങ്ബൊറഫിൽ പീറ്റർ ബോൺ എം.പിയെ ലൈംഗികാതിക്രമ പരാതിയിൽ തിരിച്ചുവിളിച്ചതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജനുവരിയിലാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.