ലണ്ടൻ: യു.കെ.യിൽ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ നഴ്‌സ് ലൂസി ലെറ്റ്ബി (33) ഇനിയുള്ള കാലം അഴികൾക്കുള്ളിൽ കഴിയും. ലൂസി കുറ്റക്കാരിയെന്ന് മാഞ്ചസ്റ്റർ ക്രൗൺ കോടതി കണ്ടെത്തിയിരുന്നു. 2015നും 2016 നും ഇടയിലാണ് സംഭവം.
അഞ്ച് ആൺകുഞ്ഞുങ്ങളെയും രണ്ടു പെൺകുഞ്ഞുങ്ങളെയുമാണ് ലൂസി കൊലപ്പെടുത്തിയത്. വടക്കൻ ഇംഗ്ളണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിലെ നവജാതശിശുക്കളുടെ പരിചരണച്ചുമതലയായിരുന്നു ലൂസിക്ക്.
രാത്രിജോലിക്കിടെ വിഷം കലർത്തിയ ഇൻസുലിൻ കുത്തിവെച്ചും അമിതമായി പാലുകുടിപ്പിച്ചുമാണ് ലൂസി കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്. ഇന്ത്യൻ ഡോക്ടറായ രവി ജയറാം ആണ് കേസിൽ നിർണായകമായത്.
2015 ജൂണിൽ രോഗങ്ങളൊന്നുമില്ലാത്ത മൂന്നുകുട്ടികൾ പെട്ടെന്ന് മരിച്ചതാണ് ഡോക്ടറിൽ സംശയമുണ്ടാക്കിയത്. ആദ്യം ആശുപത്രി മാനേജ്മെന്റ് ഇദ്ദേഹത്തിന്റെ വാദം തള്ളിയെങ്കിലും പിന്നീട് കൂടുതൽ കുട്ടികൾ മരിച്ചതോടെ ലൂസിയിലേക്ക് സംശയമുന നീണ്ടു. ആരോഗ്യം മോശമാവുന്ന കുട്ടികൾ ലൂസി പരിചരിക്കുന്നവരാണെന്നും ഡോക്ടർ ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പിന്നീട് പൊലീസ് കേസ് അന്വേഷണമാരംഭിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.