ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യ കാരി സിമൺസിനും പെൺകുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബ്രിട്ടീഷ് പാർലമെൻറ് അറിയിച്ചു. 2020 ഏപ്രിലിൽ ദമ്പതികൾക്ക് ആൺകുഞ്ഞ് ജനിച്ചിരുന്നു.
വിൽഫ്രഡ് ജോൺസൺ എന്നാണ് പേര്. ഈ വർഷം മേയിലാണ് 57കാരനായ ബോറിസും കാരിയും വിവാഹിതരായത്. ബോറിസിെൻറ മൂന്നാംവിവാഹമാണിത്. മുൻ ഭാര്യയും ഇന്ത്യൻ വംശജയുമായ മരിന വീലറിൽ ബോറിസ് ജോൺസണ് നാലു മക്കളുണ്ട്. ഹെലൻ മാസിൻടൈറുമായുള്ള ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഇതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഏഴു മക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.