ലണ്ടൻ: വികസിത രാജ്യങ്ങൾക്ക് രണ്ടുകോടി ആസ്ട്രസെനക കോവിഡ് വാക്സിൻ ഡോസുകൾ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഒരുകോടി ഡോസ് യു.എന്നിെൻറ പിന്തുണയുള്ള കോവാക്സ് വാക്സിൻ ഷെയറിങ് പദ്ധതിയിലേക്കു നൽകും. ഒരു കോടി വാക്സിൻ ഡോസുകൾ വരും ആഴ്ചകളിലും നൽകാനാണ് തീരുമാനമെന്നും ബോറിസ് ജോൺസൺ അറിയിച്ചു. 2022 പകുതിയോടെ വിവിധ രാജ്യങ്ങൾക്ക് 10 കോടി വാക്സിൻ ഡോസുകൾ നൽകാനാണ് ബ്രിട്ടെൻറ പദ്ധതി. ഇതിൽ ഒരുകോടി ഇതിനകം നൽകിക്കഴിഞ്ഞു. 2022ഒാടെ മുഴുവൻ രാജ്യങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കാൻ വൻശക്തികൾ ശ്രദ്ധചെലുത്തണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.