യുക്രെയ്നിലെ ബക്മുത് നഗര പ്രാന്തത്തിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് തീപിടിച്ചപ്പോൾ

സമാധാന ഉച്ചകോടിക്ക് യുക്രെയ്ൻ; അന്ത്യശാസനവുമായി റഷ്യ

മോസ്കോ/ കിയവ്: ഒരു വർഷത്തിലധികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന ഉച്ചകോടി സംഘടിപ്പിക്കണമെന്ന് യുക്രെയ്ൻ. മോസ്കോയുടെ നിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ കർക്കശ നടപടിയെന്ന അന്ത്യശാസനവുമായി റഷ്യ. രണ്ട് മാസത്തിനുള്ളിൽ സമാധാന ഉച്ചകോടി ചേരണമെന്നാണ് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടത്.

ഐക്യരാഷ്ട്രസഭയുടെയും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെയും മധ്യസ്ഥതയിൽ സമാധാന ഉച്ചകോടി നടത്തണമെന്നാണ് വിദേശ കാര്യ മന്ത്രി ദിമിത്രോ കുലേബ ആവശ്യപ്പെട്ടത്. എല്ലാ കക്ഷികളും ആവശ്യപ്പെട്ടാൽ മാത്രമേ മധ്യസ്ഥതക്ക് തയാറാകൂവെന്ന് യു.എൻ. വക്താവ് ഫ്ലോറൻസിയ സോട്ടോ നിനോ മാർട്ടിനെസ് പറഞ്ഞു.

യുദ്ധത്തിന്റെ മുഖ്യ ഗുണഭോക്താവ് അമേരിക്കയാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കുറ്റപ്പെടുത്തി. മോസ്കോയുടെ നിർദേശങ്ങൾ യുക്രെയ്ൻ അനുസരിച്ചില്ലെങ്കിൽ കാര്യങ്ങൾ സൈന്യം തീരുമാനിക്കുമെന്നും ലാവ്റോവ് പറഞ്ഞു. യുക്രെയ്ൻ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണെന്നും 90 ലക്ഷം പേർ ഇതിന്റെ പ്രയാസം അനുഭവിക്കുകയാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പറഞ്ഞു. 

Tags:    
News Summary - Ukraine for Peace Summit; Russia with an ultimatum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.