വാഷിങ്ടൺ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം യൂറോപ്പിന്റെ സുരക്ഷക്കും ആഗോളസമാധാനത്തിനും നേർക്കുള്ള കടന്നാക്രമണമാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ്ഹൗസിൽ ഫിൻലൻഡ് പ്രസിഡന്റ് സാവുലി നീനിസ്റ്റുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബൈഡൻ.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും വടക്കൻ യൂറോപ്പിലെ ആക്രമണ പ്രതിരോധം ഊർജിതമാക്കുന്നതിന്റെയും നടപടികളാണ് ചർച്ച ചെയ്തതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിലും അതുണ്ടാക്കിയ മാനുഷിക പ്രതിസന്ധിയിലും ഇരുനേതാക്കളും ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.