കിയവ്: മാസങ്ങളായി തുടരുന്ന റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽനിന്ന് നാടുവിട്ടവരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി യു.എൻ അഭയാർഥി സംഘടന. 1.05 കോടി പേരാണ് ഇതുവരെയായി അതിർത്തി കടന്നത്. പോളണ്ട്, റഷ്യ, റുമേനിയ, മൾഡോവ, ഹംഗറി, സ്ലോവാക്യ എന്നിവിടങ്ങളിലാണ് ഏറെ പേരും എത്തിയത്.
അതിനിടെ, റഷ്യക്കാർക്ക് യൂറോപ്പിൽ സമ്പൂർണ വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. രാജ്യത്ത് റഷ്യ ആക്രമണം കൂടുതൽ കനപ്പിച്ചതിനിടെയാണ് സെലൻസ്കിയുടെ പുതിയ ആവശ്യം.
ചൊവ്വാഴ്ച ക്രീമിയയോടു ചേർന്ന റഷ്യൻ സൈനിക താവളം ആക്രമണത്തിനിരയായതായി റിപ്പോർട്ടുണ്ട്. സ്ഥലത്തുനിന്ന് 12ഓളം സ്ഫോടനങ്ങൾ കേട്ടതായി പരിസരവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2014 മുതൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ക്രീമിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.