കിയവ്: ഓസ്കർ പുരസ്കാരം സ്വന്തമാക്കിയ ആർ.ആർ.ആറിലെ നാട്ടു നാട്ടു ഗാനത്തിന്റെ അലയൊലി അവസാനിച്ചിട്ടില്ല. അതിർത്തിക്കപ്പുറമുള്ളവർ വരെ ആ പാട്ടിന് ചുവടു വെക്കുകയാണ്. യുക്രെയ്ൻ സൈനികർ നാട്ടു നാട്ടു ഗാനത്തിന് ചുവടുവെക്കുന്ന വിഡിയോ വൈറലായിരിക്കുകയാണിപ്പോൾ.
ജെയ്ൻ ഫെഡോടോവയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയില്‍ മൈക്കോളൈവിലെ സൈനികർ രാം ചരണിന്‍റെയും ജൂനിയര്‍ എൻ.ടി.ആറിന്‍റെയും ചുവടുകള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ്. ആർ.ആർ.ആറിലെ നായകര്‍ ബ്രിട്ടീഷുകാര്‍ക്കെതിരായിട്ടാണ് പ്രകടനം നടത്തിയെങ്കില്‍ യുക്രൈന്‍ സൈനികരുടെ നൃത്തം റഷ്യന്‍ അധിനിവേശത്തിനെതിരെയാണ്. ആർ.ആർ.ആർ ടീമും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഈ ഹിറ്റ്ഗാനത്തിന് കീരവാണിയാണ് സംഗീതം നൽകിയിരിക്കുന്നത്. ചന്ദ്രബോസിന്റെതാണ് വരികൾ. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.