പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കിയെ റഷ്യ വധിച്ചാലും സർക്കാറിന്റെ തുടർച്ച ഉറപ്പാക്കുന്നതിന് യുക്രെയ്ന് മറ്റു പദ്ധതികളുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. ഫേസ് ദി നേഷൻ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തിയെന്നും സർക്കാറിന്‍റെ തുടർച്ച ഒരു വഴി അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിലൂടെ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതായും ബ്ലിങ്കെൻ അവകാശപ്പെട്ടു.
റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ മൂന്ന് കൊലപാതക ശ്രമങ്ങളാണ് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചത് കൊണ്ട് പ്രസിഡന്‍റ് സെലൻസ്കി അതിജീവിച്ചത്. വാഗ്നർ ഗ്രൂപ്പ്, ചെചെൻ വിമതർ തുടങ്ങി രണ്ട് വ്യത്യസ്ത സംഘങ്ങളെ സെലൻസ്കിയെ വധിക്കാനയച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.