വാഷിങ്ടൺ: അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കാൻ ലോകരാജ്യങ്ങൾ തയാറാവണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേന്റാണിയോ ഗുട്ടറസ്. അഫ്ഗാൻ ജനതക്ക് പിന്തുണ നൽകണമെന്ന് ട്വിറ്ററിലൂടെയാണ് അേന്റാണിയോ ഗുട്ടറസ് അഭ്യർഥിച്ചത്.
തകർന്ന ഹൃദയത്തോടെയാണ് അഫ്ഗാനിലെ കാഴ്ചകൾ ലോകം കണ്ടത്. എല്ലാ രാജ്യങ്ങളും അഫ്ഗാനിൽ നിന്നുള്ള അഭയാർഥികളെ സ്വീകരിക്കാൻ തയാറവണം. തലമുറകളായി യുദ്ധവും അതിന്‍റെ കെടുതികളും അനുഭവിക്കുന്നവരാണ് രാജ്യത്തെ ജനത. അവർ ഇപ്പോൾ നമ്മുടെ പൂർണ്ണ പിന്തുണ അർഹിക്കുന്നു. ഇപ്പോൾ അവർക്കൊപ്പം നിൽക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചത്. തുടർന്ന് അഫ്ഗാൻ വിടാൻ ആയിരങ്ങൾ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. ആയിരങ്ങൾ വിമാനത്താവളത്തിന്‍റെ റൺവേയിലും വിമാനങ്ങൾക്ക് മുകളിലുമായി നിലയുറപ്പിച്ചതോടെ പ്രവർത്തനം തടസപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.