കിയവ്: റഷ്യൻ അധിനിവേശം മൂലം യുക്രെയ്നിൽ നിന്ന് രണ്ട് ദശലക്ഷത്തിലധികം പേർ അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് യൂറോപ്പിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുന്നതെന്ന് യു.എൻ അറിയിച്ചു.
പോളണ്ടിലേക്കാണ് ഭൂരിഭാഗം പേരും പാലായനം ചെയ്യുന്നതെന്ന് യുക്രെയ്നിലെ സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ വിടുന്ന അഭയാർത്ഥികളിൽ 1.2 ദശലക്ഷത്തിലധികം ആളുകൾ പോളണ്ടിലെത്തിയെന്നാണ് കണക്കുകൾ. ഏകദേശം 9900 ആളുകൾ റഷ്യയിലേക്കെത്തിയതായും കണക്കുകൾ പറയുന്നു.
മാർച്ച് 7 ന് മാത്രം 1.7 ദശലക്ഷത്തിലധികം പൗരന്മാർ യുക്രെയ്നിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ. പാലായനം ചെയ്ത രണ്ട് ദശലക്ഷത്തിലധികം ആളുകളിൽ പകുതിയും കുട്ടികളാണെന്ന് ന്യൂയോർക്കിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണിതെന്ന് യു.എൻ പറഞ്ഞു.
കൂട്ടപ്പലായനംആരോഗ്യ ദുരന്തത്തിന് വഴിവെക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ് നൽകി. യുക്രെയ്നിൽ കൊല്ലപ്പെടുന്നവരുടെ കണക്കിനേക്കാൾ കൂടുതലാണ് ഇവിടെ നിന്നും പലായനെ ചെയ്യുന്ന അഭയാർഥികളുടെ എണ്ണം.
യുക്രെയ്നിൽ നിന്ന് ഒരു ദശലക്ഷത്തിലധികം അഭയാർഥികൾ പോളണ്ടിൽ എത്തിയിട്ടുണ്ടെന്ന് പോളണ്ടിലെ അതിർത്തി സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.