താലിബാന്‍ ഉന്നതർക്കുള്ള യാത്രാ ഇളവ് മൂന്നു മാസത്തേക്ക് കൂടി നീട്ടി യു.എൻ

കാബൂൾ: അഫ്ഗാൻ താലിബാന്‍ ഭരണകൂടത്തിലെ ഉന്നതർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്കിൽ 14 പേർക്ക് നൽകിയ ഇളവ് മൂന്നു മാസത്തേക്ക് കൂടി ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി നീട്ടി. ഈ ഡിസംബർ 22 മുതൽ 2022 മാർച്ച് 21 വരെയാണ് യാത്രാ ഇളവ് നീട്ടിയത്. താലിബാന്‍ സർക്കാറിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൽ ഗനി ബറാദർ, വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി അടക്കമുള്ളവർക്കാണ് നിരോധന പട്ടികയിലുണ്ടായിരുന്നത്.

വിവിധ രാജ്യങ്ങളിൽ സമാധാന, സ്ഥിരത ചർച്ചകളിൽ പങ്കെടുക്കുന്നതിന്‍റെ ഭാഗമായുള്ള യാത്രകൾക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വ്യക്തിഗത യാത്രകൾക്കുള്ള അനുമതി സമാധാന ചർച്ചകളുടെ സ്ഥലത്തെ ആശ്രയിച്ചിരിക്കും. ഒഴിവാക്കിയ യാത്രകൾക്ക് പണം നൽകുന്നതിന് കുറഞ്ഞ കാലത്തേക്ക് സാമ്പത്തിക വിലക്കിൽ ഇളവ് അനുവദിക്കാനും സുരക്ഷാസമിതി തീരുമാനിച്ചു.

യു.എൻ സുരക്ഷാസമിതിയുടെ തീരുമാനത്തെ താലിബാന്‍ സർക്കാർ സ്വാഗതം ചെയ്തു. യു.എൻ, യു.എസ് കരിമ്പട്ടികയിൽ നിന്ന് കൂടി നേതാക്കളുടെ പേരുകൾ നീക്കം ചെയ്യണം. ദോഹ കരാറിന്‍റെ അടിസ്ഥാനത്തിൽ കരിമ്പട്ടികയിൽ നിന്ന് ഉന്നതരുടെ പേരുകൾ നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡെപ്യൂട്ടി വക്താവ് ഇനാമുല്ല സമൻഗാനി പറഞ്ഞു.

Tags:    
News Summary - UN Security Council extends exemption of travel ban on Taliban leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.