ട്വി​റ്റ​റിന്‍റേത് അപകടകരമായ മാതൃക, മാധ്യമ ശബ്ദങ്ങൾ നിശബ്ദമാക്കരുതെന്ന് യു.എൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്: ഇ​ലോ​ൺ മ​സ്കി​നെ വി​മ​ർ​ശി​ച്ചവരു​ടെ അ​ക്കൗ​ണ്ട് പൂ​ട്ടിയ ട്വി​റ്റ​റിന്‍റെ നടപടിയിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറാസ്. ട്വിറ്ററിന്‍റെ നടപടി അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് സെക്രട്ടറി ജനറലിന്‍റെ വക്താവ് സ്റ്റിഫാനെ ഡുറാജിക് പ്രതികരിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഇടമാണെന്ന് അവകാശപ്പെടുന്ന ഒരു വേദിയിൽ മാധ്യമ ശബ്ദങ്ങൾ നിശബ്ദമാക്കരുത്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ സെൻസർഷിപ്പും ശാരീരിക ഭീഷണികളും അതിലും മോശമായ നടപടികളും നേരിടുന്ന സമയത്ത് ഈ നീക്കം അപകടകരമായ മാതൃക സൃഷ്ടിക്കും.

വസ്തുതാപരമായ വിവരങ്ങൾ പങ്കിടുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്‌ഫോമായാണ് യു.എൻ ട്വിറ്ററിനെ ഉപയോഗിക്കുന്നത്. പൊതുവിടമായ ട്വിറ്ററിൽ വിദ്വേഷ പ്രസംഗങ്ങളും തെറ്റായ കാലാവസ്ഥാ വിവരങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ആശങ്കാജനകമായ രീതിയിലാണ് വർധിക്കുന്നത്. ദൈനംദിന സംഭവവികാസങ്ങൾ യു.എൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്റ്റിഫാനെ ഡുറാജിക് വ്യക്തമാക്കി.

സമീപകാലത്ത് ഇ​ലോ​ൺ മ​സ്കി​നെ കു​റി​ച്ചും അ​ദ്ദേ​ഹം ട്വി​റ്റ​ർ സ്വ​ന്ത​മാ​ക്കി​യ ശേ​ഷ​മു​ള്ള മാ​റ്റം സം​ബ​ന്ധി​ച്ചും എ​ഴു​തി​യ വാ​ഷി​ങ്ട​ണ്‍ പോ​സ്റ്റി​ലെ​യും ന്യൂ​യോ​ര്‍ക് ടൈം​സി​ലെ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രു​ടെ അ​ക്കൗ​ണ്ടുകളാണ് ട്വി​റ്റ​ർ മ​ര​വി​പ്പി​ച്ചത്. ന്യൂ​യോ​ര്‍ക് ടൈം​സ് റി​പ്പോ​ര്‍ട്ട​ര്‍ റ​യാ​ന്‍ മാ​ക്, വാ​ഷി​ങ്ട​ണ്‍ പോ​സ്റ്റ് റി​പ്പോ​ര്‍ട്ട​ര്‍ ഡ്ര്യൂ ​ഹാ​ര്‍വെ​ല്‍, സി.​എ​ന്‍.​എ​ൻ റി​പ്പോ​ര്‍ട്ട​ര്‍ ഡോ​ണി ഒ. ​സ​ള്ളി​വ​ന്‍, മാ​ഷ​ബി​ള്‍ റി​പ്പോ​ര്‍ട്ട​ര്‍ മാ​റ്റ് ബൈ​ൻ​ഡ​ര്‍, യു.​എ​സി​ന്റെ ന​യ​ങ്ങ​ളും രാ​ഷ്ട്രീ​യ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്ന സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ ആ​രോ​ണ്‍ റു​പ​ർ തു​ട​ങ്ങി​യ​വ​രു​ടെ അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

ട്വി​റ്റ​റി​ന്റെ ഡോ​ക്‌​സി​ങ് റൂ​ള്‍ മ​റ്റെ​ല്ലാ​വ​രെ​യും പോ​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ബാ​ധ​ക​മാ​ണെ​ന്നാണ് ഇതിനോടുള്ള മ​സ്കിന്‍റെ പ്ര​തി​ക​രണം. മ​റ്റു​ള്ള​വ​രു​ടെ വ്യ​ക്തി​ വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​മാ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്താ​നു​ള്ള​താ​ണ് ട്വി​റ്റ​റി​ന്റെ ഡോ​ക്‌​സി​ങ് റൂ​ള്‍.

Tags:    
News Summary - UN slams Twitter's arbitrary suspension of journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.