വാഷിങ്ടൺ: ഇന്ത്യയുമായി 660 കോടിയുടെ ആയുധ ഇടപാടിന് യു.എസ് കോൺഗ്രസ് അനുമതി നൽകി.വിമാന ഉപഭോഗവസ്തുക്കളുടെ സ്പെയറുകൾ, റിപ്പയർ / റിട്ടേൺ ഭാഗങ്ങൾ, കാട്രിഡ്ജ് ആക്യുവേറ്റഡ് ഡിവൈസുകൾ / പ്രൊപ്പല്ലൻറ് ആക്യുവേറ്റഡ് ഡിവൈസുകൾ (സി.എ.ഡി / പി.എ.ഡി) അഗ്നിശമന കാട്രിഡ്ജുകൾ, വെടിയുണ്ടകൾ, നൂതന റഡാർ മുന്നറിയിപ്പ് റിസീവർ ഷിപ്പ്സെറ്റ്, 10 ലൈറ്റ്വെയ്റ്റ് നൈറ്റ് വിഷൻ ബൈനോക്കുലർ, 10 AN / AVS-9 നൈറ്റ് വിഷൻ ഗോഗിൾ, ജി.പി.എസ് തുടങ്ങിയാണ് ഇന്ത്യക്ക് കൈമാറുക.
നേരത്തേ അമേരിക്കയിൽനിന്ന് ഇന്ത്യൻ വ്യോമ സേന വാങ്ങിയ യുദ്ധവിമാനമായ ലോക്ക്ഹീഡ് സി-130 ജെ സൂപ്പർ ഹെർക്കുലീസിന് സംരക്ഷണമേകുന്ന ഉപകരണങ്ങളാണിവ. പുതിയ കരാറിലൂടെ സൈനിക സഹകരണം കൂടുതൽ ദൃഢമാകുമെന്ന് യു.എസ് പ്രതിരോധ സഹകരണ ഏജൻസി (ഡി.എസ്.സി.എ) വ്യക്തമാക്കി. ദക്ഷിണേഷ്യൻ മേഖലയിലും ഇന്തോ പസഫിക് മേഖലയിലും ഇന്ത്യയുടെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് പുതിയ ഇടപാട് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.