കാർ ഇടിച്ചുകയറ്റാൻ ശ്രമം, യു.എസ്​ കാപിറ്റൽ മന്ദിരം അടച്ചു; രണ്ട്​ പൊലീസുകാർക്ക്​ പരിക്ക്

വാഷിങ്​ടൺ: യുഎസ് പാർലമെന്‍റ്​ മന്ദിരമായ കാപിറ്റലിന്‍റെ സുരക്ഷാ ബാരിക്കേഡിലേക്ക്​ കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന്​ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക്​ പരിക്ക്​. സംഭവത്തിന്​ പിന്നാലെ കാപിറ്റൽ മന്ദിരം പൂർണ്ണമായും അടച്ചു. വാഹനമോടിച്ചയാൾ മരിച്ചതായാണ്​ റിപ്പോർട്ട്​.

രണ്ട് ഉദ്യോഗസ്ഥർക്ക്​ പരിക്കേറ്റെന്നും മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും യു.എസ് കാപിറ്റൽ പൊലീസ് ട്വിറ്ററിൽ കുറിച്ചു.

ടെലിവിഷൻ ദൃശ്യങ്ങളിൽ കാപിറ്റൽ മന്ദിരത്തിന്​ മുന്നിൽ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡിലേക്ക്​ നീല കാർ ഇടിച്ചുകയറിയ നിലയിലാണുള്ളത്​. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആംബുലൻസുകളിലേക്ക്​ കയറ്റുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്​.

ജനുവരി ആറിന്​ കാപിറ്റൽ മന്ദിരത്തിലേക്ക്​ ഇരച്ചുകയറി മുൻ പ്രസിഡന്‍റ്​ ഡോണൾഡ് ട്രംപിന്‍റെ അനുകൂലികൾ നടത്തിയ കലാപത്തിനു ശേഷം മേഖല അതീവ സുരക്ഷാവലയത്തിലായിരുന്നു.

Tags:    
News Summary - US Capitol On Lockdown After car Rams two Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT