വാഷിങ്ടൺ: അധികാരമൊഴിയാൻ അഞ്ചുദിവസം മാത്രം ശേഷിക്കെ, പ്രസിഡൻറ് ഡോണൾഡ് ട്രംപ് കളംവിടുന്നത് 13ാമത്തെ വധശിക്ഷയും നടപ്പാക്കാൻ ഉത്തരവിട്ട്.ഇന്ത്യാന ജയിലിൽ കഴിഞ്ഞിരുന്ന ഡസ്റ്റിൻ ഹിഗ്സിെൻറ (48) വധശിക്ഷയാണ് നടപ്പാക്കിയത്. 1996ൽ മൂന്നുസ്ത്രീകളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഹിഗ്സ് വധശിക്ഷ കാത്തുകഴിഞ്ഞത്. 2001ലായിരുന്നു ശിക്ഷാ വിധി. കൊലപാതകത്തിന് കൂട്ടുനിന്ന വില്ലിസ് ഹെയ്നസ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
വെള്ളിയാഴ്ച പുലർച്ചയാണ് ശിക്ഷ നടപ്പാക്കിയത്. 17 വർഷമായി രാജ്യത്ത് നിർത്തിവെച്ചിരുന്ന വധശിക്ഷ ട്രംപ് പ്രസിഡൻറായതോടെ പുനരാരംഭിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ലിസ മോണ്ടിമോറി എന്ന വനിതയുടെയും വധശിക്ഷ നടപ്പാക്കിയിരുന്നു. തിരക്കുപിടിച്ച് അടുത്തടുത്തായി രണ്ട് വധശിക്ഷകൾ നടപ്പാക്കാൻ ഉത്തരവിട്ട ട്രംപിനെതിരെ കടുത്ത വിമർശനവും ഉയർന്നുകഴിഞ്ഞു. നിയുക്ത പ്രസിഡൻറ് ജോ ബൈഡൻ വധശിക്ഷക്ക് എതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.