കാബൂൾ: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് റഷ്യ വിളിച്ചുചേർത്ത നിർണായക യോഗത്തിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയതായി റിപ്പോർട്ട്. യുഎസ്, ചൈന, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് യോഗത്തിലേക്ക് ക്ഷണം.
അഫ്ഗാനിൽ സമാധാനശ്രമങ്ങൾക്ക് മാധ്യസ്ഥം വഹിക്കാനാണ് റഷ്യയുടെ നീക്കം. ആഗസ്റ്റ് 11ന് ഖത്തറിൽവച്ചു യോഗം നടത്താനാണ് തീരുമാനം. നേരത്തെ, മാർച്ച് 18, ഏപ്രിൽ 30 എന്നീ ദിവസങ്ങളിലും സമാനരീതിയിലുള്ള യോഗം നടന്നിരുന്നു.
അഫ്ഗാനിലെ സ്ഥിതിഗതികളെ സ്വാധീനിക്കാൻ കഴിയുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് നേരത്തേ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഒഴിവാക്കുകയായിരുന്നു.
ന്യൂയോർക്: അഫ്ഗാനിസ്താനിലെ സുരക്ഷ സാഹചര്യം വിലയിരുത്താൻ ഇന്ത്യയുടെ അധ്യക്ഷതയിൽ ഇന്ന് യു.എൻ രക്ഷാസമിതി യോഗം ചേരും. ആഗസ്റ്റിൽ യു.എൻ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഇന്ത്യയാണ് വഹിക്കുന്നത്. യോഗങ്ങളിൽ ഇന്ത്യൻ നയതന്ത്രപ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് അധ്യക്ഷത വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.