വാഷിങ്ടൺ/ തെഹ്റാൻ: 2015ൽ ലോകരാഷ്ട്രങ്ങളുമായി ഇറാൻ ആണവ കരാറിൽ ഒപ്പുവെച്ചതിനെ തുടർന്ന് പിൻവലിച്ച യു.എൻ ഉപരോധങ്ങൾ സ്വയം പുനഃസ്ഥാപിച്ച് അമേരിക്ക. യു.എന്നിനെയും രക്ഷാസമിതിയെയും കൂട്ടുപിടിച്ച് ഉപരോധം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയും ലോകതലത്തിൽ ഒറ്റപ്പെടുകയും ചെയ്തതോടെയാണ് അമേരിക്ക ഒറ്റക്ക് ഇറാനെതിരെ യു.എൻ. ഉപരോധം പ്രഖ്യാപിച്ചത്. അമേരിക്കൻ നടപടിയെ സഖ്യകക്ഷികളായ ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമനി അടക്കമുള്ള ലോക രാജ്യങ്ങൾ എതിർത്തു. അമേരിക്ക മുന്നോട്ടുവെച്ച കാലാവധി കഴിഞ്ഞതായും ഇറാനെതിരെ ഉപരോധങ്ങൾ പ്രാബല്യത്തിലായതായും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രഖ്യാപിച്ചു. ഉപരോധങ്ങൾ ലംഘിക്കുന്ന യു.എൻ. അംഗരാജ്യങ്ങൾ ശിക്ഷാനടപടികൾ ഏറ്റുവാേങ്ങണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി.
ഒരു മാസം മുമ്പ് അേമരിക്ക സ്നാപ്പ്ബാക്ക് (ഇറാനെതിരെ ഉപരോധങ്ങൾ തിരികെ കൊണ്ടുവരാനുള്ള അവകാശം) ഉപയോഗിക്കുന്നതിന് രക്ഷാസമിതിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, 2015ൽ ഒപ്പുവെച്ച ആണവ കരാറിൽനിന്ന് 2018ൽ അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനാൽ 'സ്നാപ്പ് ബാക്ക്' ഉപയോഗിക്കാനുള്ള അവകാശമില്ലെന്ന് രക്ഷാസമിതി സ്ഥിരാംഗങ്ങളായ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം കരാറിെൻറ ഭാഗമായ ജർമനിയും വ്യക്തമാക്കിയിരുന്നു. നിയമപരമായ അവകാശമില്ലാത്തതിനാൽ അമേരിക്കയുടെ കത്ത് രക്ഷാസമിതി പരിഗണിച്ചുമില്ല. ഒക്ടോബർ 18ന് അവസാനിക്കുന്ന ഇറാനെതിരായ ആയുധ ഉപരോധം നീട്ടാനുള്ള അമേരിക്കൻ ശ്രമം പരാജയപ്പെട്ടതാണ് സ്നാപ്പ് ബാക്ക് ഉപയോഗിക്കാൻ ശ്രമിക്കാൻ കാരണമായത്.
യു.എസ് നടപടി പുറത്തുവന്നതോടെ ഇറാൻ കറൻസി 'റിയാലി'െൻറ മൂല്യം വൻതോതിൽ ഇടിഞ്ഞു. ഡോളറിന് 2.72 ലക്ഷം റിയാൽ ആയാണ് ഇടിഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. 2015ൽ ഇറാൻ ആണവ കരാർ ഒപ്പുവെച്ചപ്പോൾ ഡോളറിന് 32000 റിയാലായിരുന്നു ലഭിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.