മോൺട്രിയൽ: കാനഡയിലെ ക്യൂബെക്ക് പ്രവിശ്യയിലെ ആരോഗ്യ അധികാരികൾ ഒരു ഡസനിലധികം സംശയാസ്പദമായ കുരങ്ങുപനി കേസുകൾ അന്വേഷിക്കുന്നുണ്ടെന്ന് സി.ബി.സി റിപ്പോർട്ട് ചെയ്തു.
ഈ ആഴ്ച ആദ്യം യൂറോപ്യൻ ആരോഗ്യ ഉദ്യോഗസ്ഥർ ഡസൻ കണക്കിന് കേസുകൾ സ്ഥിരീകരിച്ചതിന് ശേഷം അടുത്തിടെ കാനഡയിലേക്ക് പോയ ഒരാൾക്ക് കുരങ്ങുപനി ബാധിച്ചതായി അമേരിക്ക ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.
യു. എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പ്രകാരം മുഖത്തും ശരീരത്തിലും ചിക്കൻ പോക്സ് പോലുള്ള ചുണങ്ങ് ഉണ്ടാകുന്നതിന് മുമ്പ് പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് അസുഖം ആരംഭിക്കുന്നത്.
ക്യൂബെക്ക് നഗരമായ മോൺട്രിയലിലെ പൊതുജനാരോഗ്യ അധികാരികൾ കുറഞ്ഞത് 13 കേസുകളെങ്കിലും അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ബ്രോഡ്‌കാസ്റ്റർ റിപ്പോർട്ട് ചെയ്തു.
വരും ദിവസങ്ങളിൽ സ്ഥിരീകരണം പ്രതീക്ഷിക്കുന്നതായി സി.ബി.സി അറിയിച്ചു.യു.എസിലെ മസാച്യുസെറ്റ്‌സ് ആരോഗ്യ അധികാരികളും സി.ഡി.സിയും രാജ്യത്തെ ഈ വർഷത്തെ ആദ്യത്തെ കേസ് ബുധനാഴ്ച സ്ഥിരീകരിച്ചു.
"കേസ് പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതല്ല. വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നല്ല നിലയിലാണ്" -മസാച്യുസെറ്റ്സ് ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. മേയിൽ ഇംഗ്ലണ്ടിൽ ആറ് പന്നിപ്പനി കേസുകൾ സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.