വാഷിംഗ്ടൺ ഡിസി: അടിയുറച്ച കത്തോലിക്കാ വിശ്വാസിയും യാഥാസ്ഥിതികയുമായ അമി കോണി ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി നിർദേശിച്ച് ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് തന്ത്രം. ശനിയാഴ്ച പെൻസിൽവാനിയാൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. അമിയുടെ നോമിനേഷൻ അംഗീകരിച്ചാൽ കാത്തോലിക്ക വിശ്വാസികളുടെ പിന്തുണ ട്രമപിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാറ്റിനോ വിഭാഗത്തിെൻറ പിന്തുണ ഇതിനകം തന്നെ ഉ റപ്പാക്കിയിട്ടുള്ള ട്രംപ് പ്രസിഡൻറ് തെരെഞ്ഞെടുപ്പിൽ കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളിലാണ്.
പ്രസിഡൻറിെൻറ നിർദേശത്തിന് സെനറ്റ് ജുഡീഷറി കമ്മിറ്റിയിൽ ഭൂരിപക്ഷ അംഗങ്ങളുടെ അംഗീകാരം ലഭിച്ചാൽ പിന്നീട് സെനറ്റിൽ വോട്ടെടുപ്പ് നടക്കും. ഇതിന് ശേഷമാണ് നാമനിർദേശം അംഗീകരിക്കപെടുക . റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ ഭൂരിപക്ഷമുള്ളതിനാൽ അദ്ഭുതമെന്നും സംഭവിച്ചില്ലെങ്കിൽ അമി സുപ്രീം കോടതീ ജഡ്ജിയാകും.
അമിയുടെ നിയമനം യാഥാർഥ്യമായാൽ സുപ്രീംകോടതിയിൽ യാഥാസ്ഥിതിക വിഭാഗത്തിനായിരിക്കും ഭൂരിപക്ഷം . ഒമ്പത് ജഡ്ജിമാരിൽ ആറു യാഥാസ്ഥിതികരും മൂന്നു ലിബറലുകളും എന്ന നിലയാകും. ജഡ്ജിമാരുടെ നിയമം ആജീവനാന്തപദവി ആയതിനാൽ സുപ്രധാന നയങ്ങളിൽ ദീർഘകാലം ഒരു വിഭാഗത്തിനു മേൽ ക്കൈ ലഭിക്കുന്ന സ്ഥിതിയുണ്ടാകും.
യു.എസ് സുപ്രീംകോടതി ജഡ്ജിയായിരുന്ന റൂത്ത് ഗിൻസ്ബെർഗ് അന്തരിച്ചതിനെത്തുടർന്നു ഒഴിവുവന്ന സ്ഥാനത്തേക്കാണ് പുതിയയാളെ ട്രംപ് നിർദേശിച്ചത്. ട്രംപ് സുപ്രീംകോടതിയിലേക്കു നാമനിർദേശം ചെയ്യുന്ന മൂന്നാമത്തെ ജഡ്ജിയാണ് അമി കോണി ബാരറ്റ്. ഷിക്കാഗോ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോര്‍ട്ട് ഓഫ് അപ്പീല്‍സ് ഫോര്‍ സെവന്‍ത്ത് കോര്‍ട്ട് ജഡ്ജിയാണ് ഇവർ.
1972 ജനുവരി 28 നു ന്യൂ ഓർലിൻസിൽ (ലൂസിയാന) ജനിച്ച അമിക്ക് ദത്തെടുത്ത രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു മക്കളുണ്ട്. ജെസ്സി ബാരേറ്റാണ് ഭർത്താവ്. അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ അമി സുപ്രീംകോടതിലെത്തുന്നത് ട്രംപിെൻറ ഗർഭച്ഛിദ്ര നിരോധന നീക്കങ്ങൾക്കു സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.