അഭി​പ്രായ സർവേയിൽ ബൈഡ​െൻറ മുന്നേറ്റം

ന്യൂയോർക്ക്​: പ്രസിഡൻറ്​ തെരഞ്ഞെടുപ്പിന്​ 35 ദിവസം മാത്രം ബാക്കി നിൽക്കെ പുറത്തുവന്ന അഭിപ്രായ സർവേയിൽ മുൻ വൈസ്​ പ്രസിഡൻറും ഡെമോക്രാറ്റിക്​ പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ മുന്നേറ്റം തുടരുന്നു. വാഷിങ്​ടൺ പോസ്​റ്റും എ.ബി.സി ന്യൂസും ചേർന്ന്​ നടത്തിയ അഭി​പ്രായ സർവേയിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെ 44 ശതമാനവും ബൈഡനെ 55 ശതമാനവും പേർ പിന്തുണച്ചു. ന്യൂയോർക്ക്​ ടൈംസ്​ സർവേയിൽ 49 ശതമാനം ബൈഡനും 41 ശതമാനം പേർ ട്രംപിനുമൊപ്പമാണ്​. ഇതിന്​ മുമ്പ്​ നടന്ന സർവേയിൽ ബൈഡനുമായുള്ള അകലം കുറച്ച ട്രംപിന്​ തിരിച്ചടിയാണ്​ പുതിയ സർവേകൾ.

സ്​ത്രീ വോട്ടർമാരിൽ ഭൂരിപക്ഷവും ബൈഡനൊപ്പമാണ്​. വാഷിങ്​ടൺ പോസ്​റ്റ്​ സർവേയിൽ 65 ശതമാനവും ന്യൂയോർക്ക്​ ടൈംസ്​ സർവേയിൽ 53 ശതമാനവും സ്​ത്രീകൾ ബൈഡന്​ വോട്ടു ചെയ്യുമെന്ന്​ പറഞ്ഞപ്പോൾ ട്രംപിന്​ ഇത്​ യഥാക്രമം 34ഉം 37ഉം ആണ്​. വാഷിങ്​ടൺ പോസ്​റ്റ്​ സർവേയിൽ പ​െങ്കടുത്ത പുരുഷൻമാരിൽ 55 ശതമാനം പേരും ട്രംപിനെ പിന്തുണച്ചപ്പോൾ ബൈഡനൊപ്പമുള്ളത്​ 42 ശതമാനമാണ്​. ന്യൂയോർക്ക്​ ടൈംസ്​ സർവേയിൽ 45 ശതമാനം പുരുഷൻമാർ വീതം ബൈഡനെയും ട്രംപിനെയും പിന്തുണച്ചു.

ജസ്​റ്റിസ്​ റൂത്ത്​ ബാദെർ ജിൻസ്​ബെർഗി​െൻറ നിര്യാണത്തോടെ ഒഴിവുവന്ന സീറ്റിലേക്ക്​ ട്രംപ്​ ആമി കോണി ബാരെറ്റിന്​ നിയമിച്ചത്​ ഭൂരിപക്ഷം പേരും അംഗീകരിക്കുന്നില്ലെന്നും സർ​േവയിൽ വ്യക്​തമായി. 

Tags:    
News Summary - US Elections 2020 Live Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.