ജനീവ: ആഗോള ഉപരോധത്തിനിടയിലും ബാലസ്റ്റിക് മിസൈൽ പരീക്ഷിച്ച ഉത്തരകൊറിയയുടെ നീക്കത്തെ വിമർശിച്ച് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും. അടിയന്തര യു.എൻ സുരക്ഷ കൗൺസിൽ ചർച്ചക്കു പിന്നാലെയാണ് അമേരിക്കയും ബ്രിട്ടനും, ഫ്രാൻസും ഉത്തരകൊറിയക്കെതിരെ പ്രതികരിച്ചത്.
US, UK and France condemn North Korea ballistic missile launch at UN, while Pyongyang accuses US of 'double standards' ⤵️ https://t.co/BXxtsJRq7T
— Al Jazeera English (@AJEnglish) October 21, 2021
പുതിയ ഉപരോധത്തെ കുറിച്ച് പ്രതികരിച്ചില്ലെങ്കിലും നിലവിലുള്ള ഉപരോധം ശക്തമാക്കുമെന്ന് രാജ്യ പ്രതിനിധികൾ പറഞ്ഞു. 2019ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൽഡ് ട്രംപ് ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നുമായി നടത്തിയിരുന്ന സമാധാന കരാർ ലംഘിക്കപ്പെടതിനെ തുടർന്ന് പോങ്ങിയാങ്ങിൽ നിന്ന് പലതവണ ആയുധ പരീക്ഷണ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നാലെ യു.എൻ ഉപരോധം പ്രഖ്യാപിച്ചെങ്കിലും ഉത്തരകൊറിയ ബാലസ്റ്റിക് മിസൈൽ പരീക്ഷണം തുടർന്നുകൊണ്ടേയിരുന്നു.
▪ N. KOREA FIRES BALLISTIC MISSILE
— Arirang News (@arirangtvnews) October 19, 2021
S. Korea's military says N. Korea fired what appeared to be SLBM toward East Sea#SouthKorea #military #SLBM pic.twitter.com/h23rX6sl6X
എന്നാൽ, മേഖലയിൽ അശാന്തി പടർത്തുന്നത് അമേരിക്കയാണെന്നും ആയുധ പരീക്ഷണം ഉത്തരകൊറിയയുടെ പ്രതിരോധ മേഖലക്ക് അനിവാര്യമാണെന്നുമാണ് കിം ജോങ് ഉൻ പറഞ്ഞത്. ആയുധ നിർമാണത്തിൽ അമേരിക്ക ഇരട്ടത്താപ്പ് തുടരുകയാണെന്നും ഉത്തരെകാറിയ തുറന്നടിച്ചു.
SEOUL - North Korea successfully tested a "new type" of submarine-launched ballistic missile, state media reported early Wednesday as the nuclear-armed country pursues ever more improved weapons. #BangkokPost #World https://t.co/2adJHOdALC
— Bangkok Post (@BangkokPostNews) October 19, 2021
ഈ മാസം നിരവധി മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജോ ബൈഡൻ യു.എസ് പ്രസിഡൻറായി അധികാരമേറ്റശേഷം ആദ്യമായാണ് ഇത്രയും മാരകമായ ആയുധം ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ഉത്തരകൊറിയയുമായി ആണവ ചർച്ച പുനരാരംഭിക്കാൻ തയാറാണെന്ന് യു.എസ് അറിയിച്ചതിനു പിന്നാലെയാണിത്. കിഴക്കൻ തുറമുഖമായ സിൻപോയിൽ നിന്നായിരുന്നു മിസൈൽ പരീക്ഷണം. മിസൈൽ ജപ്പാൻ കടലിൽ പതിച്ചതായും ദക്ഷിണ കൊറിയൻ സൈനികവൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.