സിറിയയിലെ ഇറാൻ ആയുധകേന്ദ്രത്തിൽ യു.എസ് നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ: സിറിയയിലെ ഇറാൻ ആയുധകേന്ദ്രം ആക്രമിച്ചെന്ന് യു.എസ്. കിഴക്കൻ സിറിയയിൽ ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർപ്സ് ഉപയോഗിക്കുന്ന ആയുധ കേന്ദ്രമാണ് ആക്രമിച്ചതെന്ന് പെന്റഗൺ വ്യക്തമാക്കി. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടുവെന്ന് സിറിയൻ ഒബ്സർവേറ്ററി ഓഫ് ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.

യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം യു.എസി​െൻ എഫ്-15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. യു.എസ് സേനക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് സൈന്യത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തുടരുകയാണെങ്കിൽ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ കൂടുതൽ നടപടികൾക്ക് മടിക്കില്ലെന്ന് ഓസ്റ്റിൻ പറഞ്ഞു. ഇറാൻ പിന്തുണയുള്ള സിറിയിലെ സേനകൾക്ക് ​നേരെ ഇതിന് മുമ്പും യു.എസ് ആക്രമണം നടത്തിയിട്ടുണ്ട്. ഒക്ടോബർ 26ന് ഇറാൻ ഉപയോഗിക്കുന്ന സിറിയയിലെ രണ്ട് കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് യു.എസ് അറിയിച്ചിരുന്നു.

900 സൈനിക ട്രൂപ്പുകളാണ് യു.എസിന് സിറിയയിലുള്ളത്. 2500 ട്രൂപ്പുകൾ ഇറാഖിലുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെ പ്രതിരോധിക്കുന്നതിനായാണ് സൈന്യം ഇപ്പോഴും സിറിയയിൽ തുടരുന്ന​തെന്നാണ് യു.എസ് ഭാഷ്യം.

Tags:    
News Summary - US has struck Iran-linked site in Syria, Pentagon says, as fears of regional conflict grow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.