മെക്സികോ വഴി അമേരിക്കൻ കുടിയേറ്റ ശ്രമം: ഒമ്പതു പേർ മരിച്ചു

ന്യൂയോർക്: മെക്സികോ വഴി അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ ഒമ്പതുപേർ റിയോ ഗ്രാൻഡെ നദിയിൽ മുങ്ങിമരിച്ചു. 37 പേരെ രക്ഷിച്ചു. വിവിധ രാജ്യക്കാരാണിവർ. ഏറെ അപകടം പിടിച്ചതാണ് മെക്സികോ വഴിയുള്ള അമേരിക്കൻ കുടിയേറ്റമെങ്കിലും പതിനായിരങ്ങളാണ് ഈ സാഹസത്തിന് മുതിരുന്നത്.

കഴിഞ്ഞ ഒക്ടോബർ മുതൽ ജൂലൈ വരെ 200ലധികം പേർ അപകടത്തിൽ മരിച്ചതായാണ് അമേരിക്കൻ അധികൃതർ പറയുന്നത്. ഇക്കാലയളവിൽ 18 ലക്ഷത്തോളം പേരെയാണ് അമേരിക്കൻ അതിർത്തി സേന കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചത്. ഇതിൽ പലവട്ടം പിടിയിലായവരുമുണ്ട്. അപകടത്തിൽപെടുന്ന കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുന്നതായാണ് കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടന പറയുന്നത്. മൂന്ന് പതിറ്റാണ്ടിനിടെ ആയിരങ്ങളാണ് മെക്സിക്കൻ, അമേരിക്കൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ നിർജലീകരണം മൂലമോ മുങ്ങിയോ മരിച്ചത്. കഴിഞ്ഞ ജൂണിൽ മാത്രം 53 പേർ മരിച്ചു. അമേരിക്കൻ, മെക്സിക്കൻ അധികൃതരുടെ കണ്ണിൽപെടാതെ കുടിയേറ്റത്തിന് ശ്രമിക്കുന്നവരിൽ ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാർ ഏറെയാണ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രധാന വാഗ്ദാനം മെക്‌സികോ അതിര്‍ത്തി വഴിയുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കും എന്നായിരുന്നു.

Tags:    
News Summary - US immigration attempt through Mexico: 9 dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.