കാബൂൾ: രണ്ടുപതിറ്റാണ്ടുകാലം അഫ്ഗാനിസ്താനിലെ അമേരിക്കൻ എംബസിയിൽ പാറിയ ദേശീയ പതാകയിനി ഉയരില്ല. അഫ്ഗാൻ താലിബാൻ നിയന്ത്രണത്തിലായതോടെ എംബസിയിൽ നിന്ന് പതാക താഴ്ത്തിക്കെട്ടി. എംബസിയിലെ ജീവനക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും ചെയ്തു. ജീവനക്കാരെ ഒഴിപ്പിച്ചെങ്കിലും എംബസി പൂട്ടില്ലെന്നാണ് അമേരിക്ക അറിയിച്ചത്.
ഭീകരവാദകേന്ദ്രമാകാൻ അനുവദിക്കില്ല -യു.എസ്
ഐക്യരാഷ്ട്രസഭ: അഫ്ഗാനിസ്താൻ ഇനിയൊരിക്കലും ഭീകരവാദത്തിെൻറ കേന്ദ്രമാകാൻ അനുവദിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡർ ലിൻഡ തോമസ്. അഫ്ഗാൻ അഭയാർഥികളെ സ്വീകരിക്കാൻ അയൽരാജ്യങ്ങൾ തയാറാകണം. പൗരന്മാർ, മാധ്യമപ്രവർത്തകർ, വനിതകൾ, പെൺകുട്ടികൾ, തുടങ്ങിയവരുടെ സംരക്ഷണം ഉറപ്പാക്കണം. മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം- അമേരിക്കൻ പ്രതിനിധി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.