ന്യൂയോർക്ക്: യു.എസിൽ 70കാരനെ കൊലപ്പെടുത്തി മാസം കഴിച്ച 39കാരൻ അറസ്റ്റിൽ. അസുഖം ഭേദമാകുമെന്ന വിശ്വാസത്തെ തുടർന്നായിരുന്നു നരഭോജനം. ഐഡഹോയിൽനിന്നുള്ള െജയിംസ് ഡേവിഡ് റസ്സലാണ് അറസ്റ്റിലായത്.
70കാരൻ ഡേവിഡ് ഫ്ലാഗെറ്റിന്‍റെ മരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബറിലായിരുന്നു റസ്സലിന്‍റെ അറസ്റ്റ്. റസ്സലിന്‍റെ വീടിന് പുറത്തുണ്ടായിരുന്ന വാഹനത്തിൽനിന്ന് ഫ്ലാഗറ്റിന്‍റെ ശരീരാവശിഷ്ടങ്ങൾ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. ഫ്ലാഗെറ്റിന്‍റെ കൈകൾ ടേപ്പുകൾ ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു. കൂടാതെ ചില ശരീരഭാഗങ്ങൾ കാൺമാനില്ലായിരുന്നു. തുടർന്ന് പൊലീസ് റസ്സലിന്‍റെ വീട്ടിൽ പരിശോധന നടത്തി. ഇതോടെ പൊലീസുമായി വാക്ക് തർക്കമുണ്ടായി. എന്നാൽ പിന്നീട് റസ്സൽ കുറ്റം സമ്മതിക്കുകയായിരുന്നു.
പരിശോധനയിൽ റസ്സലിന്‍റെ വീട്ടിൽനിന്ന് രക്തക്കറയുള്ള മൈക്രോവേവ്, ഗ്ലാസ് ബൗൾ, ബാഗ്, കത്തി എന്നിവ കണ്ടെടുത്തു. മനസാക്ഷിയെ െഞട്ടിക്കുന്നതാണ് കൊലപാതകമെന്ന് ബോണർ കൗണ്ടി ഡിക്ടറ്റീവ് ഫില്ലിപ് സ്റ്റെല്ല പറഞ്ഞു.
മനുഷ്യമാംസം കഴിച്ചാൽ തെന്റ അസുഖത്തിന് ശമനം ലഭിക്കുമെന്ന് റസ്സൽ വിശ്വസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. റസ്സലിനെ ഡിസംബർ 28ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.