ദക്ഷിണ ചൈന കടലിനരികെ യു.എസ് യുദ്ധക്കപ്പൽ വീണ്ടും; പ്രതികരിച്ച് ചൈന

ബെയ്ജിങ്: ദക്ഷിണ ചൈന കടലിന്റെ ഉത്തരഭാഗത്തെ പാരസൽ ദ്വീപുകൾക്കരികെ യു.എസ് യുദ്ധക്കപ്പലെത്തിയതിൽ പ്രകോപനവുമായി ചൈന. 100ഓളം പവിഴപ്പുറ്റുകളും ദ്വീപുകളും ചേർന്ന ഭാഗത്താണ് യു.എസ്.എസ് ബെൻഫോൾഡ് എത്തിയത്.

ചൈന 1955ൽ അധിനിവേശം നടത്തുകയും വിയറ്റ്നാം തങ്ങളുടേതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ദ്വീപുകൂട്ടങ്ങളിലെ ഏതു സൈനിക ഇടപെടലും ചൈന പ്രകോപനമായാണ് കാണുന്നത്. ചൈനീസ് സർക്കാറിന്റെ അനുമതിയില്ലാതെയാണ് യു.എസ്.എസ് ബെൻഫോൾഡ് ഇവിടെ എത്തിയതെന്ന് ചൈന പ്രതികരിച്ചു.

ചൈന പൂർണമായി അവകാശവാദമുന്നയിക്കുന്ന ദക്ഷിണ ചൈന കടലിലെ ഒടുവിലെ സംഭവമാണ് യുദ്ധക്കപ്പൽ എത്തിയത്. വിയറ്റ്നാം, തായ്‍വാൻ, മലേഷ്യ, ബ്രൂണെ, ഫിലിപ്പീൻസ് രാജ്യങ്ങളും മേഖലയിൽ അവകാശവാദമുന്നയിക്കുന്നുണ്ട്. കടലിൽ ചൈനയുടെ വാഴ്ചക്കെതിരെ ഫിലിപ്പീൻസ് അന്താരാഷ്ട്ര കോടതിയിൽ പരാതി നൽകിയിരുന്നു.

Tags:    
News Summary - U.S. Navy draws rebuke from China after transiting South China Sea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.