വാഷിങ്ടൺ: യു.എസിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ലോകത്തെ കോവിഡ് ബാധിച്ചവരിൽ കാൽഭാഗവും യു.എസിൽ നിന്നുള്ളവരാണ്. അതേസമയം, രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിനായി ഡോണൾഡ് ട്രംപ് ഒരുക്കിയ സൗകര്യങ്ങളിൽ ബൈഡൻ ഭരണകൂടം അതൃപ്തി രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനായി തയാറാക്കിയ പദ്ധതിയിൽ പോരായ്മകളുണ്ടെന്ന് ബൈഡന്‍റെ ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയിൻ പറഞ്ഞു.
വാക്സിൻ വിതരണം കൂടുതൽ കാര്യക്ഷമമാകുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം കുറയുമെന്നാണ് യു.എസിന്‍റെ പ്രതീക്ഷ. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വാക്സിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പുതുതായി അധികാരമേറ്റെടുത്ത ബൈഡൻ ഭരണകൂടം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഡോണൾഡ് ട്രംപിന്‍റെ ഭരണത്തിന്‍റെ അവസാന നാളുകളിലെ അനാസ്ഥയാണ് കോവിഡ് വീണ്ടും പടരാനിടയാക്കിയതെന്നും റോൺ ക്ലെയിൻ വ്യക്തമാക്കി. ബൈഡൻ അധികാരമേറ്റെടുക്കുേമ്പാൾ നഴ്സിങ് ഹോമുകൾക്കും ആശുപത്രികൾക്കും പുറത്ത് വാക്സിൻ വിതരണം കാര്യക്ഷമമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസിൽ ഇതുവരെ 41.4 മില്യൺ ആളുകൾക്കാണ് വാക്സിൻ വിതരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.