ന്യൂയോർക്: അമേരിക്കയിൽ കറുത്ത വർഗക്കാരനെ ക്രൂരമായി മർദിച്ച മെംഫിസ് പൊലീസ് യൂനിറ്റ് പിരിച്ചുവിട്ടു. 29കാരനായ ടയർ നികോളാസ് ആണ് മർദനത്തിനിരയായി മരിച്ചത്.
ജനുവരി ഏഴിനാണ് അശ്രദ്ധമായി വാഹനമോടിച്ചുവെന്നാരോപിച്ച് ടയർ നികോളാസിനെ പൊലീസ് പിടികൂടുന്നത്. പത്തിന് അദ്ദേഹം മരിച്ചു. പൊലീസുകാരുടെ വസ്ത്രത്തിൽ ഘടിപ്പിച്ച കാമറയിൽ നിലത്തിട്ട് മർദിക്കുന്ന ദൃശ്യം വ്യക്തമായിരുന്നു.
സുതാര്യതയുടെ ഭാഗമായി അധികൃതർതന്നെയാണ് ദൃശ്യം പുറത്തുവിട്ടത്. ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് രാജ്യത്ത് പ്രക്ഷോഭം വ്യാപകമായി. ഉത്തരവാദികളായ കറുത്ത വർഗക്കാരായ അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടും പ്രതിഷേധം ശമിക്കാത്തതിനെ തുടർന്നാണ് പൊലീസ് യൂനിറ്റുതന്നെ പിരിച്ചുവിട്ടത്. സംഭവം അമേരിക്കയുടെ പ്രതിച്ഛായ ഉലച്ചുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.