വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഒറ്റ ദിനം മാത്രം ശേഷിക്കെ അവസാനത്തെ അടവുകളെല്ലാം പുറത്തെടുത്ത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും െഡമോക്രാറ്റ് എതിരാളി ജോ ബൈഡനും.
ഒമ്പതു കോടിയോളം പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ വോട്ടിങ് ശതമാനമായിരിക്കും ഉണ്ടാവുകയെന്നാണ് കരുതപ്പെടുന്നത്. നവംബർ മൂന്നിനാണ് തെരഞ്ഞെടുപ്പ്.
അതി നിർണായകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളിലേക്ക് അവസാന ദിന റാലികൾ മാറ്റിവെച്ച പ്രസിഡൻറ് ട്രംപ്, ലക്കുംലഗാനുമില്ലാത്ത അഭ്യർഥനകളും ഒച്ചപ്പാടും സൃഷ്ടിച്ചാണ് ഇവിടങ്ങളിൽ പ്രചാരണം നടത്തുന്നത്.
അഞ്ചു നിർണായക സംസ്ഥാനങ്ങളിലാണ് അദ്ദേഹത്തിെൻറ അവസാന ദിന റാലികൾ. പെൻസിൽവാനിയ അടക്കമുള്ള ഏതാനും നിർണായക സംസ്ഥാനങ്ങളിൽ പ്രചാരണത്തിലാണ് എതിരാളി ബൈഡൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.