‘കൊറിയയും റഷ്യയും ചൈനയും കുന്നുകൂട്ടുന്നുവെന്ന്’; കൂടുതൽ അണുവായുധങ്ങൾ വേണ്ടി വരുമെന്ന് യു.എസ്

വാഷിങ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ കൈവശമുള്ള രാജ്യങ്ങളിലൊന്നായിട്ടും അണുവായുധ സംഭരണത്തിൽ മറ്റുള്ളവരെ പഴിച്ച് അമേരിക്ക.

ഉത്തര കൊറിയ, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ ഇവ കുന്നുകൂട്ടുകയാണെന്നും അതിനാൽ തങ്ങൾക്കും കൂടുതൽ നിർമിക്കേണ്ടിവരുമെന്നും വൈറ്റ് ഹൗസ് ആയുധ നിയന്ത്രണ വിഭാഗം സീനിയർ ഡയറക്ടർ പ്രണയ് വഡ്ഡി പറഞ്ഞു.

‘‘റഷ്യ, ഉത്തര കൊറിയ, ചൈന എന്നിവ അതിവേഗത്തിൽ അണുവായുധ ശേഖരം വൈവിധ്യവത്കരിക്കുകയാണ്. ആയുധ നിയന്ത്രണത്തിന് അവർ താത്പര്യമെടുക്കുന്നില്ല.

ഈ മൂന്നു രാജ്യങ്ങൾ സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. അത് അമേരിക്കക്ക് ഭീഷണി സൃഷ്ടിക്കും. അതിനാൽ വരും വർഷങ്ങളിൽ നിലവിലെ ശേഷിയിൽ വർധന വേണ്ടിവരും’’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - US Says More Nuclear Weapons Will Be Needed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.