ഉത്തര കൊറിയയിൽനിന്ന് റോക്കറ്റുകളും ഷെല്ലുകളും റഷ്യ വാങ്ങിക്കൂട്ടുന്നുവെന്ന് യു.എസ്

വാഷിങ്ടൺ: ഉത്തര കൊറിയയിൽനിന്ന് റഷ്യ വൻതോതിൽ റോക്കറ്റുകളും ഷെല്ലുകളും വാങ്ങിക്കൂട്ടുന്നതായി യു.എസ് രഹസ്യാന്വേഷണ വിഭാഗം. കനത്ത ഉപരോധത്തിൽ വലഞ്ഞ് ആയുധങ്ങൾ എത്താത്തത് യുക്രെയ്ൻ അധിനിവേശത്തിൽ റഷ്യക്ക് തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് വാങ്ങിക്കൂട്ടലെന്നാണ് ആരോപണം.

ഇറാനിൽ നിർമിച്ച ഡ്രോണുകൾ റഷ്യ സ്വന്തമാക്കിയതായി ആഗസ്റ്റിൽ യു.എസ് ആരോപിച്ചിരുന്നു. കടുത്ത ഉപരോധ നിഴലിലുള്ള ഉത്തര കൊറിയയും ഇറാനും റഷ്യയുമായി മികച്ച ബന്ധം സൂക്ഷിച്ചുവരുന്ന രാജ്യങ്ങളാണ്. ഇതിന്റെ തുടർച്ചയായാണ് ആയുധ കൈമാറ്റവും. 

Tags:    
News Summary - US says Russia is buying rockets and shells from North Korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.