ന്യൂയോർക്ക്: യു.എസിലെ സ്വയം പ്രഖ്യാപിത ഗുരുവിന് 120 വർഷത്തെ തടവ്. ലൈംഗികതയെ ആരാധാക്കുന്ന പ്രത്യേക സംഘമുണ്ടാക്കി നിരവധി പെൺകുട്ടികളെ ലൈംഗിക അടിമകളാക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്തതിനായി ശിക്ഷ. കെയ്ത് റാനിയേർ എന്നയാളിനാണ് ന്യൂയോർക്ക് ജഡ്ജ് ശിക്ഷ. എക്സിവം എന്ന പേരിൽ സെൽഫ് ഹെൽപ് ഗ്രൂപ്പാണ് ഇയാൾ നടത്തിയിരുന്നത്. ഇതിെൻറ മറവിലായിരുന്നു ക്രിമിനൽ പ്രവർത്തനങ്ങൾ.
5,000 ഡോളർ ഈടാക്കി അഞ്ച് ദിവസത്തെ സെൽഫ് ഹെൽപ് കോഴ്സാണ് നൽകിയത്. ഈ കോഴ്സിനായി എത്തിയവരിൽ പലരും ലൈംഗിക, സാമ്പത്തിക ചൂഷണങ്ങൾക്ക് ഇരയായെന്നാണ് കണ്ടെത്തൽ. പിരിമിഡ് ആകൃതിയിലുള്ള അധികാര ഘടനയാണ് ഇയാൾ സ്ഥാപനത്തിൽ നടപ്പാക്കിയിരുന്നത്. ഇതുപ്രകാരം കെയ്താണ് ഏറ്റവും മുകളിൽ വരിക. ലൈംഗിക അടിമകളായ സ്ത്രീകൾ ഏറ്റവും താഴയും വരും.
2019 ജൂണിൽ ഏഴ് കേസുകളിൽ ഇയാൾക്കെതിരെ പൊലീസ് കുറ്റം ചുമത്തി. ലൈംഗികമായി ചൂഷണം ചെയ്യൽ, തട്ടികൊണ്ട് പോകൽ, മനുഷ്യക്കടത്ത്, തട്ടിപ്പ് തുടങ്ങിയ കേസുകളെല്ലാം ഇയാൾക്കെതിരെ ചുമത്തിയിരുന്നു. 1998ലാണ് ഇയാൾ ന്യൂയോർക്കിൽ സെൽഫ് ഹെൽപ് സ്ഥാപനം തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.